ഫർണിച്ചർ കമ്പനിയുടെ പേരിലും തട്ടിപ്പ്; ഈ SMS തുറക്കരുതെന്ന് കേരള പൊലീസ്

തിരുവനന്തപുരം: ഫർണിച്ചർ കമ്ബനിയുടെ പേരില്‍ വരുന്ന ഒരു തട്ടിപ്പ് എസ്‌എംഎസിനെതിരെ ജാഗ്രത പാലിക്കാൻ മുന്നറിയിപ്പുമായി പൊലീസ്.

2027 ല്‍ ആരംഭിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ഫർണിച്ചർ കമ്ബനിയില്‍ ജോലി ലഭിക്കാൻ ഫർണിച്ചർ ബുക്ക് ചെയ്യൂ എന്ന് പറഞ്ഞാണ് തട്ടിപ്പ്. തുടർന്നുള്ള ഓരോ ബുക്കിംഗിനും ലാഭവിഹിതം ലഭിക്കുമെന്നു പറഞ്ഞ് വിശ്വസിപ്പിച്ച്‌ മണിച്ചെയിൻ മാതൃകയിലാണ് തട്ടിപ്പ്.

കേരള പൊലീസിന്റെ കുറിപ്പിന്റെ പൂർണ്ണരൂപം:

ഫർണിച്ചർ കമ്ബനിയുടെ പേരില്‍ ഒരു തട്ടിപ്പ് എസ്‌എംഎസ് നിങ്ങള്‍ക്കും വന്നേക്കാം. കമ്ബനിയുടെ പേരില്‍ വരുന്ന എസ്‌എംഎസ് ക്ലിക്ക് ചെയ്യുന്നതോടെ നിങ്ങള്‍ ഒരു വാട്‌സ്‌ആപ്പ് ഗ്രൂപ്പില്‍ അംഗമാകുന്നു. 2027 ല്‍ ആരംഭിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ഫർണിച്ചർ കമ്ബനിയില്‍ ജോലി ലഭിക്കുന്നതിന് നിങ്ങളെക്കൊണ്ട് ഫർണിച്ചർ ബുക്ക് ചെയ്യിക്കുകയാണ് ഈ ഗ്രൂപ്പ് വഴി തട്ടിപ്പുകാർ ചെയ്യുന്നത്. തുടർന്നുള്ള ഓരോ ബുക്കിങ്ങിനും നിങ്ങള്‍ക്ക് ലാഭവിഹിതം ലഭിക്കുമെന്നു പറഞ്ഞ് വിശ്വസിപ്പിച്ച്‌ മണിച്ചെയിൻ മാതൃകയിലാണ് തട്ടിപ്പ് നടത്തുക.

വ്യാജ വെബ്‌സൈറ്റ് മുഖാന്തരം അക്കൌണ്ട് ആരംഭിക്കാൻ അവർ നിങ്ങളെ പ്രേരിപ്പിക്കുന്നു. ഈ വെബ്സൈറ്റ് വഴി ലാഭവിഹിതം മനസ്സിലാക്കാമെന്ന് അവർ നിങ്ങളെ ധരിപ്പിക്കും. നിങ്ങള്‍ ഫർണിച്ചർ വാങ്ങുന്നതിനു പുറമെ കൂടുതല്‍ ആളുകളെ ചേർക്കണമെന്നും ഇത്തരത്തില്‍ ചേർക്കുന്ന ഓരോരുത്തരും ഫർണിച്ചർ വാങ്ങുമ്ബോള്‍ നിങ്ങള്‍ക്ക് ലാഭവിഹിതം ലഭിച്ചുകൊണ്ടിരിക്കുമെന്നും അവർ പറഞ്ഞു വിശ്വസിപ്പിക്കുന്നു. വളരെ വൈകിയാകും ഇത് തട്ടിപ്പാണെന്ന് നിങ്ങള്‍ക്ക് മനസ്സിലാവുക.

അമിതലാഭം ഉറപ്പുനല്‍കുന്ന ജോലിവാഗ്ദാനങ്ങളിലോ ഓണ്‍ലൈൻ നിക്ഷേപങ്ങളിലോ ഇടപാടുകള്‍ നടത്താതിരിക്കുക. ഇത്തരത്തിലുള്ള വെബ് സൈറ്റുകളുടെ ലിങ്കില്‍ ക്ലിക്ക് ചെയ്യാതിരിക്കുക. ഇത്തരം ഓണ്‍ലൈൻ സാമ്ബത്തിക കുറ്റകൃത്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടൻ തന്നെ 1930 എന്ന സൗജന്യ നമ്ബറില്‍ ബന്ധപ്പെട്ടോ https://cybercrime.gov.in എന്ന വെബ്സൈറ്റ് മുഖേനയോ പരാതികള്‍ നല്‍കാം.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group