സമ്പത്ത് പങ്കുവയ്ക്കപ്പെടണം : ഫ്രാൻസിസ് മാർപാപ്പാ

കുന്നുകൂട്ടിവെക്കാനുള്ളതല്ല സമ്പത്ത് എന്നും മറിച്ച് അത് വർദ്ധിപ്പിച്ച് വിതരണം ചെയ്യാനുള്ളതാണെന്നും ഉദ്ബോധിപ്പിച്ച് ഫ്രാൻസിസ് പാപ്പാ.

ജനകീയ പ്രസ്ഥാനങ്ങളുടെ പ്രഥമ സമ്മേളനത്തിൻറെ പത്താം വാർഷികത്തോടനുബന്ധിച്ച് സമഗ്രമാനവ വികസനത്തിനായുള്ള വത്തിക്കാൻ വിഭാഗത്തിൻറെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 20-ന് സംഘടിപ്പിക്കപ്പെട്ട ഒരു യോഗത്തിൽ സംബന്ധിച്ചവരെ അഭിസംബോധന ചെയ്യുകയായിരുന്നു ഫ്രാൻസീസ് പാപ്പാ.

സമ്പന്നർ നിക്ഷേപങ്ങൾ നടത്തുകയും തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും സാമ്പത്തിക വളർച്ച സംജാതമാക്കുകയും ചെയ്യുന്ന നല്ലവശം അംഗീകരിക്കുമ്പോൾ തന്നെ പാപ്പാ സമ്പത്തിനോടുള്ള അത്യാർത്തി സാമൂഹ്യ നീതിക്കും സമഗ്രമ പരിസ്ഥിതിക്കും സമ്പന്നർ എതിരായി നില്ക്കുകയും തങ്ങളുടെ സാമ്പത്തിക നില മെച്ചപ്പെടുത്തുന്നതിന് അനുകൂലമായ തെറ്റായ രാഷ്ട്രീയ നിലപാടുകൾ സ്വീകരിക്കാൻ അവർ സർക്കാരുകളിൽ സമ്മർദ്ദം ചെലുത്തുകയും ചെയ്യുന്ന അവസ്ഥയും ചൂണ്ടിക്കാട്ടി. നമ്മുടെ ഗ്രഹത്തിൻറെ ഭൂരിഭാഗം സമ്പന്നതയും കൈയ്യടക്കിവച്ചിരിക്കുന്ന ന്യൂനപക്ഷം വരുന്ന വിഭാഗം അതു ഒരു ഭിക്ഷയെന്ന നിലയിലല്ല, സാഹോദര്യഭാവത്തോടുകൂടി പങ്കുവയ്ക്കുന്നതിന് ധൈര്യം കാണിച്ചിരുന്നെങ്കിൽ അത് എത്ര സുന്ദരമായിരുന്നേനെയെന്നും പാപ്പാ പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m