സഭയുടെ ഏറ്റവും പുതിയ രൂപതയ്ക്ക് അംഗീകാരം നൽകി ഫ്രാൻസിസ് മാർപാപ്പ. ഇതോടെ ടാലിൻ രൂപത ബാൾട്ടിക് രാജ്യത്തിലെ ആദ്യത്തെ കത്തോലിക്കാ രൂപതയായി മാറി. ഇതുവരെയും ഇവിടം എസ്തോണിയ അപ്പസ്തോലിക് അഡ്മിനിസ്ട്രേഷന് കീഴിലായിരുന്നു. ലക്സംബർഗിലേക്കും ബെൽജിയത്തിലേക്കുമുള്ള മാർപാപ്പയുടെ അപ്പോസ്തോലിക യാത്രയുടെ തുടക്കത്തോട് അനുബന്ധിച്ച് സെപ്റ്റംബർ 26-നാണു വത്തിക്കാൻ പുതിയ രൂപതയുടെ പ്രഖ്യാപനം നടത്തിയത്.
പുതുതായി സ്ഥാപിതമായ ടാലിൻ രൂപത എസ്തോണിയയുടെ മുഴുവൻ പ്രദേശവും ഉൾക്കൊള്ളുന്നു. നിലവിലെ അപ്പസ്തോലിക് അഡ്‌മിനിസ്ട്രേറ്ററായ ഫിലിപ്പ് ജീൻ-ചാൾസ് ജോർദനെ പുതിയ രൂപതയുടെ ആദ്യത്തെ ബിഷപ്പായി മാർപാപ്പ നിയമിച്ചു. ഫ്രാൻസ് സ്വദേശിയായ 64 കാരനായ ബിഷപ്പ് ജോർദാൻ, 2005 മുതൽ എസ്തോണിയയിലെ കത്തോലിക്കാ സമൂഹത്തെ നയിച്ചുവരികയാണ്.
പുതിയ സെൻസസ് പ്രകാരം, എസ്റ്റോണിയൻ ജനസംഖ്യയുടെ ഏകദേശം 0.8% കത്തോലിക്കരാണ്.
1924-ൽ പയസ് പതിനൊന്നാമൻ മാർപാപ്പയാണ് എസ്തോണിയയിലെ അപ്പസ്തോലിക് അഡ്‌മിനിസ്ട്രേഷൻ സ്ഥാപിച്ചത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….
👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m