ഒ​രു വി​ഭാ​ഗ​ത്തി​ന്‍റെ ഉ​പ​രോ​ധം; ബ​സി​ലി​ക്ക​യി​ല്‍ ​ഏ​കീ​കൃ​ത കു​ര്‍​ബാ​ന അ​ര്‍​പ്പി​ക്കാ​നാ​യി​ല്ല

എ​​​​റ​​​​ണാ​​​​കു​​​​ളം സെ​​​​ന്‍റ് മേ​​​​രീ​​​​സ് ക​​​​ത്തീ​​​​ഡ്ര​​​​ല്‍ ബ​​​​സി​​​​ലി​​​​ക്ക​​​​യി​​​​ൽ ഒ​​​​രു​​​വി​​​​ഭാ​​​​ഗം ആ​​​​ളു​​​​ക​​​​ൾ നടത്തിയ ഉ​​​​പ​​​​രോ​​​​ധ​ത്തെ​​​​ത്തു​​​​ട​​​​ര്‍​ന്ന് ഏ​​​​കീ​​​​കൃ​​​​ത കു​​​​ര്‍​ബാ​​​​ന അ​​​​ര്‍​പ്പി​​​​ക്കാ​​​​നാ​​​​യി​​​​ല്ലെ​​​​ന്നു വി​​​​കാ​​​​രി​​​​യും അ​​​​ഡ്മി​​​​നി​​​​സ്‌​​​​ട്രേ​​​​റ്റ​​​​റു​​​​മാ​​​​യ ഫാ. ​​​​ആ​​​​ന്‍റ​​​​ണി പൂ​​​​ത​​​​വേ​​​​ലി​​​​ല്‍ അ​​​​റി​​​​യി​​​​ച്ചു.

സ​​​​മാ​​​​ധാ​​​​ന​​​​പൂ​​​​ര്‍​ണ​​​​മാ​​​​യ സാ​​​​ഹ​​​​ച​​​​ര്യം സം​​​​ജാ​​​​ത​​​​മാ​​​​കും​​​​വ​​​​രെ​​​​യോ മേ​​​​ല​​​​ധി​​​​കാ​​​​രി​​​​ക​​​​ളു​​​​ടെ നി​​​​ര്‍​ദേ​​​​ശം ല​​​​ഭി​​​​ക്കു​​​​ന്ന​​​​തു​​​വ​​​​രെ​​​​യോ ബ​​​​സി​​​​ലി​​​​ക്ക​​​​യി​​​​ല്‍ വി​​​​ശു​​​​ദ്ധ കു​​​​ര്‍​ബാ​​​​ന​​​​യ​​​​ര്‍​പ്പ​​​​ണം ഉ​​​​ണ്ടാ​​​​യി​​​​രി​​​​ക്കി​​​​ല്ലെ​​​​ന്നും വി​​​​കാ​​​​രി വി​​​​ശ്വാ​​​​സി​​​​ക​​​​ളെ അ​​​​റി​​​​യി​​​​ച്ചു.

ഇ​​​​ന്ന​​​​ലെ രാ​​​​വി​​​​ലെ 9.30ന് ​​​​ഏ​​​​കീ​​​​കൃ​​​​ത ബ​​​​ലി​​​​യ​​​​ര്‍​പ്പ​​​​ണം ഉ​​​​ണ്ടാ​​​​കു​​​​മെ​​​​ന്ന് ത​​​​ലേ​​​​ന്നു വി​​​​കാ​​​​രി വി​​​​ശ്വാ​​​​സി​​​​ക​​​​ളെ അ​​​​റി​​​​യി​​​​ച്ചി​​​​രു​​​​ന്നു. എ​​​​ന്നാ​​​​ല്‍ ഇ​​​​തു ത​​​​ട​​​​സ​​​​പ്പെ​​​​ടു​​​​ത്താ​​​​ന്‍ ഇ​​​​ട​​​​വ​​​​ക​​​​യ്ക്കു പു​​​​റ​​​​ത്തു​​​​നി​​​​ന്നു​​​​ള്‍​പ്പെ​​​​ടെ​​​​യു​​​​ള്ള​​​​വ​​​​ര്‍ ഇ​​​​ന്ന​​​​ലെ ത​​​​ടി​​​​ച്ചു​​​​കൂ​​​​ടി. ദേ​​വാ​​ല​​യ​​ശു​​ശ്രൂ​​ഷി​​യെ പ​​​​ള്ളി വളപ്പിലേ​​​​ക്കു പ്ര​​​​വേ​​​​ശി​​​​പ്പി​​​​ക്കാ​​​​തെ ഗേ​​​​റ്റി​​​​ല്‍ ത​​​​ട​​​​ഞ്ഞു. കു​​​​ര്‍​ബാ​​​​ന​​​​യി​​​​ല്‍ പ​​​​ങ്കെ​​​​ടു​​​​ക്കാ​​​​ന്‍ നി​​​​ര​​​​വ​​​​ധി പേ​​​​ര്‍ പ​​​​ള്ളി​​​​യി​​​​ല്‍ എ​​​​ത്തി​​​​യി​​​​രു​​​​ന്ന​​​​താ​​​​യും വി​​​​കാ​​​​രി അ​​​​റി​​​​യി​​​​ച്ചു.

എ​​​​റ​​​​ണാ​​​​കു​​​​ളം-​​​​അ​​​​ങ്ക​​​​മാ​​​​ലി അ​​​​തി​​​​രൂ​​​​പ​​​​ത​​​​യി​​​​ലെ ഏ​​​​താ​​​​നും ദേ​​​​വാ​​​​ല​​​​യ​​​​ങ്ങ​​​​ളി​​​​ല്‍ ഇ​​​​ന്ന​​​​ലെ ഏ​​​​കീ​​​​കൃ​​​​ത ബ​​​​ലി​​​​യ​​​​ര്‍​പ്പ​​​​ണം ന​​​​ട​​​​ന്നു. മ​​​​ഞ്ഞ​​​​പ്ര മാ​​​​ര്‍ സ്ലീ​​​​വ ഫൊ​​​​റോ​​​​ന പ​​​​ള്ളി ഉ​​​​ള്‍​പ്പെ​​​​ടെ വി​​​​വി​​​​ധ ദേ​​​​വാ​​​​ല​​​​യ​​​​ങ്ങ​​​​ളി​​​​ല്‍ ഏ​​​​കീ​​​​കൃ​​​​ത വി​​​ശു​​​ദ്ധ കു​​​ർ​​​ബാ​​​ന​​​യ​​​ർ​​​​പ്പ​​​​ണ​​​​ത്തി​​​​നൊ​​​​രു​​​​ങ്ങി അ​​​​ള്‍​ത്താ​​​​ര​​​​യി​​​​ലെ​​​​ത്തി​​​​യ വൈ​​​​ദി​​​​ക​​​​രെ ചി​​​​ല​​​​ര്‍ ത​​​​ട​​​​സ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​തി​​​​നെ​​​​ത്തു​​​​ട​​​​ര്‍​ന്നു വി​​​ശു​​​ദ്ധ കു​​​ർ​​​ബാ​​​ന മു​​​​ട​​​​ങ്ങി.

എ​​​​റ​​​​ണാ​​​​കു​​​​ളം -അ​​​​ങ്ക​​​​മാ​​​​ലി അ​​​​തി​​​​രൂ​​​​പ​​​​ത​​​​യി​​​​ലെ എ​​​​ല്ലാ ദേ​​​​വാ​​​​ല​​​​യ​​​​ങ്ങ​​​​ളി​​​​ലും സി​​​​ന​​​​ഡി​​​​ന്‍റെ തീ​​​​രു​​​​മാ​​​​ന​​​​മ​​​​നു​​​​സ​​​​രി​​​​ച്ചു​​​​ള്ള ഏ​​​​കീ​​​​കൃ​​​​ത കു​​​​ര്‍​ബാ​​​​ന അ​​​​ര്‍​പ്പ​​​​ണം ഓ​​​​ഗ​​​​സ്റ്റ് 20 മു​​​​ത​​​​ല്‍ നി​​​​ര്‍​ബ​​​​ന്ധ​​​​മാ​​​​യും ന​​​​ട​​​​പ്പാ​​​​ക്ക​​​​ണ​​​​മെ​​​​ന്നു പൊ​​​​ന്തി​​​​ഫി​​​​ക്ക​​​​ല്‍ ഡെ​​​​ല​​​​ഗേ​​​​റ്റ് ആ​​​​ര്‍​ച്ച്ബി​​​​ഷ​​​​പ് മാ​​ർ സി​​​​റി​​​​ല്‍ വാ​​​​സി​​​​ലും അ​​​​തി​​​​രൂ​​​​പ​​​​ത അ​​​​ഡ്മി​​​​നി​​​​സ്‌​​​​ട്രേ​​​​റ്റ​​​​ര്‍ ആ​​​​ര്‍​ച്ച് ബി​​​​ഷ​​​​പ് മാ​​​​ര്‍ ആ​​​​ന്‍​ഡ്രൂ​​​​സ് താ​​​​ഴ​​​​ത്തും നി​​​​ര്‍​ദേ​​​​ശി​​​​ച്ചി​​​​രു​​​​ന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group