ഇല്ലുമിനാറ്റി മോഡൽ ഗാനങ്ങൾ ക്രൈസ്തവ സംസ്കാരത്തെ അവഹേളിക്കുമ്പോൾ…

ദൈവത്തെക്കുറിച്ചുള്ള അറിവില്ലായ്മയും ദൈവഭക്തിയെയും, പലപ്പോഴും ദൈവത്തിന്റെ പരമാധികാരത്തെയും അവഗണിക്കുകയും ദൈവത്തിൻ്റെ നാമം വ്യർഥമായി ഉപയോഗിക്കുന്ന ഗാനങ്ങളും സംഭാഷണങ്ങളും ചേർത്തുള്ള ചില സിനിമകൾ ദൈവത്തിൻ്റെ നാമം വൃഥാ ഉപയോഗിക്കുന്നതിനു കാരണമാകുന്നു. അത്തരമൊരു ഗാനമാണ് ‘ബോഗയ്ൻവില്ല’യിലെ പ്രൊമോ ഗാനം ‘സ്തുതി’ എന്ന പേരിൽ ഇറങ്ങിയിരിക്കുന്നത്.

“ഭൂലോകം സൃഷ്ടിച്ച കർത്താവിനു സ്തുതി’ എന്ന ഗാനം ക്രൈസ്തവസമൂഹത്തിന്റെ വിശ്വാസങ്ങളെ വികലമാക്കുന്നു. നിരുപദ്രവകരമെന്നു തോന്നിപ്പിക്കുന്നതോ, പ്രഥമദൃഷ്ട്യാ നന്മയായി പരിഗണിക്കപ്പെടാവുന്നതോ ആയ രൂപത്തിലാണ് ഇല്ലുമിനാറ്റി അവരുടെ ആശയങ്ങൾ അവതരിപ്പിക്കുന്നത്. നന്മയുടെ മൂടുപടമണിഞ്ഞും ഇല്ലുമിനാറ്റിയുടെ ആശയങ്ങൾ സിനിമകളിൽ പ്രത്യക്ഷപ്പെടാറുണ്ട്. ഇല്ലുമിനാറ്റി എന്ന സംഘടനതന്നെ ഇന്ന് അറിയപ്പെടുന്നത് അന്ധവിശ്വാസത്തിന്റെയും സാത്താൻ സേവയുടെയും മൊത്തവ്യാപാരികളായാണ്. ക്രൈസ്തവസഭയെ പൊതുസമൂഹത്തിൽ തകർക്കുകയാണ് ഇല്ലുമിനാറ്റി സംഘത്തിന്റെ ലക്ഷ്യം.

സ്തുതി പോലെയുള്ള ഗാനങ്ങൾ ഗാനസിദ്ധാന്തങ്ങളിലെ ഏതെങ്കിലും നല്ല മൂല്യാംശങ്ങളെ പിന്തുടർന്ന് അവ മാനവികതയ്ക്ക് ഏതെങ്കിലും ഒരു സംഭാവന നൽകുന്നുണ്ടോ എന്നു ചിന്തിക്കണം. ഇപ്പോൾ പുറത്തുവരുന്ന ഭൂരിഭാഗം സിനിമകളിലും ഇല്ലുമിനാറ്റി ഗാനങ്ങൾ തന്നെയാണ് വരുന്നത്. ഇത്തരം ഇല്ലുമിനാറ്റി ഗാനങ്ങൾ ക്രൈസ്തവവിശ്വാസത്തെ മലിനീകരിക്കുന്നു.

ബോഗയ്ൻവില്ലയിലെ പ്രൊമോ ഗാനവും ഇല്ലുമിനാറ്റി ശ്രേണിയിലാണ്. ദൈവനിഷേധത്തിന്റെ പ്രത്യയശാസ്ത്രം മുറുകെപ്പിടിക്കുകയും പിശാചിൻ്റെ ഇംഗിതം നടപ്പാക്കാൻ പ്രതിജ്ഞാബദ്ധരായ ഒരുകൂട്ടം ഇല്ലുമിനാറ്റി സംഘംതന്നെ കൈകോർത്തുകൊണ്ടാണ് സിനിമകളിലൂടെ ക്രൈസ്തവവിശ്വാസത്തെ തകർക്കുന്നത്.

ക്രൈസ്തവവിശ്വാസം പലപ്പോഴും സിനിമകളിൽ നിസാരമാക്കപ്പെടുന്നു എന്നതാണ് വസ്തുത. പല സിനിമാ സംവിധായകരും തങ്ങളുടെ രചനകളിൽ തിന്മ നിറഞ്ഞ ഒരു ക്രിസ്ത്യൻ അന്തരീക്ഷം ബോധപൂർവം സൃഷ്ടിക്കാൻ ശ്രമിക്കുന്നുണ്ട് എന്നതും ഭീതികരമായ കാര്യമാണ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group