വി.ഫ്രാൻസിസ് സേവ്യറിനെതിരേ മുൻ ആർഎസ്എസ് തലവന്റെ പ്രസ്താവനക്കെതിരെ പ്രതിഷേധം ശക്തമാകുന്നു

ഗോവയുടെ മുൻ ആർഎസ്എസ് തലവൻ സുഭാഷ് വെലിംഗ്‌കർ വിശുദ്ധ ഫ്രാൻസിസ് സേവിയറിനെതിരെ നടത്തിയ പരാമർശത്തിൽ പ്രതിഷേധം ശക്തമാകുന്നു.

‘സെന്റ് ഫ്രാൻസിസ് സേവ്യറുടെ ഡിഎൻഎ പരിശോധിക്കണം’ എന്ന വെല്ലിങ്കറുടെ പരാമർശമാണ് വിവാദമായത്.

വെലിംഗ്‌കറിനെതിരെ ഞായറാഴ്ച ദക്ഷിണ ഗോവയിൽ വിശ്വാസികളുടെ നേതൃത്വത്തിൽ പ്രതിഷേധം നടന്നു. അതേസമയം വിശ്വാസികൾ സംയമനം പാലിക്കണമെന്ന് ഗോവ അതിരൂപത നേതൃത്വം അറിയിച്ചു.

ഇതിനിടെ ഗോവയിലെ മതസൗഹാർദം തകർക്കാൻ ആരെയും അനുവദിക്കില്ലെന്ന് പ്രതിഷേധ യോഗത്തെ അഭിസംബോധന ചെയ്‌ത്‌ ആം ആദ്‌മി പാർട്ടി സംസ്ഥാന അധ്യക്ഷൻ അമിത് പലേക്കർ പറഞ്ഞു. പ്രതിഷേധത്തിൽ ബിജെപി എംഎ ൽഎമാർ പങ്കെടുക്കാത്തത് എന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദിച്ചു. തൃണമുൽ കോൺഗ്രസ് കോ-കൺവീനർ സമിൽ വോൾവോയ്‌കറും പ്രതിഷേധത്തിൽ പങ്കെടുത്തു. മതവികാരം വ്രണപ്പെടുത്തിയതിനു വെലിംഗ്‌കറിനെതിരേ ബിക്കോളിം പോലീസ് വെള്ളിയാഴ്‌ച കേസ് രജിസ്റ്റർ ചെയ്‌തിരുന്നു.

ഓൾഡ് ഗോവയിലെ ബോം ജീസസ് ബസിലിക്കയിലാണ് വിശുദ്ധൻ്റെ അക്ഷയ ഭൗതികശരീരം സൂക്ഷിച്ചിരിക്കുന്നത്. പത്തു വർഷത്തിലൊരിക്കൽ വിശുദ്ധൻ്റെ തിരുശേഷിപ്പ് പൊതുദർശനത്തിനുവയ്ക്കും. ഈ വർഷം നവംബർ 21 മുതൽ 2025 ജനുവരി അഞ്ചു വരെ വിശുദ്ധന്റെ തിരുശേഷിപ്പ് പൊതുദർശനത്തിനു വയ്ക്കും. ഗോവയിലെ മുൻ ആർഎസ്എസ് യൂണിറ്റ് മേധാവി സുഭാഷ് വെലിങ്കറുടെ വിദ്വേഷ പ്രസ്‌താവനയിൽ കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ പ്രതിഷേധിച്ചു. അദ്ദേഹം പ്രസ്താവന പിൻവലിച്ചു ഭാരതത്തിലെ ക്രൈസ്‌തവരോട് മാപ്പ് പറയണമെന്നും കെ‌എല്‍‌സി‌എ ആവശ്യപ്പെട്ടു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m