സിനഡ് സമ്മേളനം ഒരു യാത്രയാണ് മാർപാപ്പാ

സിനഡു സമ്മേളനം ഒരു യാത്രയാണെന്ന് ഉദ്ബോധിപ്പിച്ചുകൊണ്ട്
ഫ്രാൻസീസ് പാപ്പായുടെ എക്സ് സന്ദേശം.

സിനഡ് ഒരു യാത്രയാണെന്നും അതിൽ കർത്താവ് വലിയൊരു ജനതയുടെ ചരിത്രവും സ്വപ്നങ്ങളും പ്രതീക്ഷകളും നമ്മുടെ കരങ്ങളിൽ വയ്ക്കുന്നുവെന്നും പാപ്പാ പറയുന്നു.

“സിനഡ്” (#Synod) എന്ന ഹാഷ്ടാഗോടുകൂടി കണ്ണിചേർത്ത രണ്ടു സന്ദേശങ്ങളിലൊന്നിലാണ് ഈ പ്രസ്താവന ഉള്ളത്.

“ഒരേ വിശ്വാസത്താൽ ചൈതന്യവത്ക്കരിക്കപ്പെട്ട സഹോദരീ സഹോദരന്മാരുൾപ്പെടുന്ന മഹത്തായ ഒരു ജനതയുടെ ചരിത്രവും സ്വപ്നങ്ങളും പ്രതീക്ഷകളും കർത്താവ് നമ്മുടെ കൈകളിൽ പ്രതിഷ്ഠിക്കുന്ന ഒരു യാത്രയാണ് #സിനഡ്. അത്, അവിടന്ന് നമ്മെ എവിടേക്കു നയിക്കാൻ ആഗ്രഹിക്കുന്നവോ അവിടെ എങ്ങനെ എത്തിച്ചേരാമെന്ന് അവരോടും അവരോടുകൂടിയും മനസിലാക്കാൻ ശ്രമിക്കുന്നതിനാണ്. ”


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group