സ്വകാര്യ ആശുപത്രികൾക്ക് ധാർമിക മാർഗരേഖ വരുന്നു

സ്വകാര്യ ആശുപത്രികള്‍ക്കെതിരെ ഉയര്‍ന്ന പരാതികളുടെ പശ്ചാത്തലത്തില്‍ ധാര്‍മിക മാര്‍ഗരേഖ കൊണ്ടുവരാന്‍ തീരുമാനമെടുത്ത് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍.

ചികിത്സയ്‌ക്കെത്തുന്ന രോഗികളില്‍നിന്ന് വ്യാപകമായി പരാതികളുയരുന്ന പശ്ചാത്തലത്തിലാണ് പുതിയ ആശയം. ഡോക്ടറുടെ പെരുമാറ്റത്തിനും മാര്‍ഗരേഖ കൊണ്ടുവരും.

സ്വകാര്യ ആശുപത്രികള്‍ക്കെതിരെ കേരളത്തിലും രാജ്യത്താകെയും പരാതികള്‍ പതിവാണ്. പണം ലഭിക്കുന്നതിനായി രോഗിയെ അനാവശ്യമായി തീവ്രപരിചരണ വിഭാഗത്തില്‍ കിടത്തി, ആവശ്യമില്ലാതെ ശസ്ത്രക്രിയ നടത്തി, പരിശോധനകള്‍ നടത്തി തുടങ്ങി അവയവമെടുത്തു എന്നുവരെയുള്ള പരാതികളുയര്‍ന്നിട്ടുണ്. ഇവയില്‍ ചിലത് മാത്രമേ സത്യമാകാന്‍ സാധ്യതയുള്ളു. എന്തായാലും സ്വകാര്യആശുപത്രികളുടെ പ്രവര്‍ത്തനത്തില്‍ ധാര്‍മികത ഉറപ്പാക്കേണ്ടത് ഓരോ രോഗിയുടെയും സമൂഹത്തിന്റെയാകെയും ആവശ്യമാണ്.

മെഡിക്കല്‍ എത്തിക്‌സ് പാലിക്കുമെന്ന് പ്രതിജ്ഞയെടുത്തവരാണ് ഡോക്ടര്‍മാര്‍, എന്നാല്‍ ആശുപത്രികള്‍ക്ക് അങ്ങനെയൊന്നില്ല, അതിനായി മുന്‍കൈയ്യെടുക്കുകയാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍

രോഗികളുടെ ജീവനും ആരോഗ്യത്തിനും പ്രഥമ പരിഗണ നല്‍കിയാകും മാര്‍ഗരേഖയെന്നും ഡോ.ആര്‍.വി.അശോകന്‍ പറഞ്ഞു.; കരട് രൂപീകരിക്കാന്‍ രണ്ടംഗ സമിതിയെ ചുമതലപ്പെടുത്തി. രോഗികളോടുള്ള ഡോക്ടര്‍മാരുടെ പെരുമാറ്റത്തിനും മാര്‍ഗരേഖയുണ്ടാക്കും.ഐ.എം.എ അംഗങ്ങളായ ആശുപത്രി ഉടമകള്‍ മാര്‍ഗരേഖയെ അനുകൂലിക്കുന്നുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group