പൂഞ്ചിൽ സൈനികവാഹനത്തിന് നേരെ ഭീകരാക്രമണം, അഞ്ച് സൈനികർക്ക് പരിക്ക്

ജമ്മു കാശ്മീരിലെ പൂഞ്ച് സെക്ടറില്‍ വ്യോമസേനാംഗങ്ങളുടെ വാഹനവ്യൂഹത്തിന് നേരെ ഭീകരാക്രമണം.

പൂഞ്ചിലെ സുരൻകോട്ടയില്‍ വച്ചാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ അഞ്ച് സൈനികർക്ക് പരിക്കേറ്റതായാണ് വിവരം. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി സ്ഥലത്ത് സൈനികരും ജമ്മുകാശ്മീർ പൊലീസും ഭീകരർക്കായി തെരച്ചില്‍ ആരംഭിച്ചു.

മേഖലയില്‍ ഈ വർഷം സൈനികർക്ക് നേരെ നടക്കുന്ന ആദ്യത്തെ ആക്രമണമാണിത്. കഴിഞ്ഞ വർഷം നിരവധി തവണ ഈ മേഖലയില്‍ ഭീകരർ സൈനികർക്ക് നേരെ ആക്രമണം നടത്തിയിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m