ഫ്രാൻസിസ് പാപ്പയുമായി സ്പാനിഷ് പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി

സ്പെയിൻ പ്രധാനമന്ത്രിയായ പെദ്രോ സാഞ്ചസ് പെരെസ് ഫ്രാൻസിസ് പാപ്പായെ സന്ദർശിച്ചു.

ഇറ്റാലിയൻ സമയം രാവിലെ ഒമ്പതുമണിക്ക്, വത്തിക്കാനിലെ അപ്പസ്തോലിക കൊട്ടാരത്തിൽ വച്ചായിരുന്നു ഇരുവരും കൂടിക്കാഴ്ച നടത്തിയത്.

ഏകദേശം മുപ്പത്തിയഞ്ചു മിനിറ്റോളം നീണ്ടുനിന്ന കൂടിക്കാഴ്ച്ചയ്ക്ക് അവസാനം ഇരുവരും പരസ്പരം സമ്മാനങ്ങൾ കൈമാറുകയും ചെയ്‌തു. ഇതു സംബന്ധിച്ചുള്ള വിവരങ്ങൾ, വത്തിക്കാൻ മാധ്യമ ഓഫീസാണ് കൈമാറിയത്.

ഫ്രാൻസിസ് പാപ്പയുമായുള്ള കൂടിക്കാഴ്ച്ചയ്ക്കുശേഷം വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിനുമായും സംസ്ഥാനങ്ങളുമായും അന്താരാഷ്ട്ര സംഘടനകളുമായും ബന്ധപ്പെട്ട സെക്രട്ടറി ആർച്ചുബിഷപ്പ് റിച്ചാർഡ് ഗല്ലഗെറുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച്ച നടത്തി.

ഇരുരാജ്യങ്ങളും തമ്മിൽ ഹൃദ്യമായ സഹകരണവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള ചർച്ചകൾ നടത്തി. പ്രാദേശികസഭയും സർക്കാർ അധികാരികളും തമ്മിലുള്ള ഫലപ്രദമായ സംഭാഷണം പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ, ഉഭയകക്ഷി ബന്ധങ്ങളെക്കുറിച്ചും പൊതുതാല്പര്യമുള്ള വിഷയങ്ങളെക്കുറിച്ചും ഇരുകൂട്ടരും സംസാരിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group