വിശ്വാസത്തെ തളർത്തുന്ന പ്രതിഷേധങ്ങളിൽ നിന്നു വിട്ടു നിൽക്കണം

സഭയുടെ നിയമങ്ങൾക്കെതിരായി വിശ്വാസികളെ തെരുവിലിറക്കുന്നവർ അവരുടെ വിശ്വാസത്തെയാണ് ദുർബലപ്പെടുത്തുന്നത് എന്നോർക്കണം. സഭാധികാരികൾക്കെതിരെ വിദ്വേഷ പ്രചരണം നടത്തി ചെറുപ്പക്കാരുടെയും കുട്ടികളുടെയും മനസ്സിൽ സഭയോടുള്ള അവമതിപ്പ് വർദ്ധിപ്പിക്കുമ്പോൾ അടുത്ത തലമുറയെ വിശ്വാസത്തിൽനിന്നുതന്നെ അകറ്റുകയാണ് എന്നത് മറക്കരുത്. അനേകരുടെ ആത്മരക്ഷയെ അപകടപ്പെടുത്തുന്ന ഇത്തരം പ്രവർത്തനങ്ങളിലൂടെ ആത്യന്തികമായി ആരും ഒന്നും നേടുന്നില്ല. സീറോ മലബാർ സഭയുടെ 34 രൂപതകളിലും സമാധാനപൂർണമായ സഭാജീവിതം സാധ്യമാകുമ്പോൾ സഭയുടെ കേന്ദ്ര അതിരൂപതയിൽ ഒരിക്കലും തീരാത്ത അസ്വസ്ഥതകളുണ്ടാകുന്നതിനു പിന്നിൽ ഏതാനും വ്യക്തികളുടെ സഭാവിരുദ്ധ അജണ്ടകളാണെന്നത് പകൽപോലെ വ്യക്തം. ഇവരുടെ കെണിയിൽ നിന്നു പുറത്തുവരാൻ വിശ്വാസികൾ തയ്യാറാകണം.

കടപ്പാട് : സീറോ മലബാർ സഭ മീഡിയ കമ്മീഷൻ


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m