ഡോ. സ്കറിയ സക്കറിയയുടെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് കെ‌സി‌ബി‌സി

കൊച്ചി : ഡോ. സ്കറിയ സക്കറിയയുടെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് കെ‌സി‌ബി‌സി.മലയാള ഭാഷയുടെ സംസ്കാരിക പഠനത്തിനും ഗവേഷണത്തിനും അതുല്യമായ സംഭാവനകൾ നൽകിയ ഭാഷാപണ്ഡിതനെയാണ് ഡോ. സ്കറിയ സക്കറിയ കരിക്കംപള്ളിയിലിന്റെ നിര്യാണത്തിലൂടെ കേരളത്തിനു നഷ്ടമായതെന്നു കേരള കത്തോലിക്കാ മെത്രാൻ സമിതിക്കു വേണ്ടി പുറപ്പെടുവിച്ച അനുശോചന സന്ദേശത്തിൽ കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി പറഞ്ഞു.

ഉദയംപേരൂർ ‘സൂനഹദോസിന്റെ കാനോനകൾ’, ‘മലയാളവും ഹെർമൻ ഗുണ്ടർട്ടും’ തുടങ്ങിയ രചനകൾ അദ്ദേഹം സഞ്ചരിച്ച മലയാള ഭാഷയുടെ ചരിത്ര വഴികളുടെ നിദർശനങ്ങളാണ്. ജർമനിയിലെ ട്യൂബിങ്ങൻ സർവകലാശാലയിൽ നടത്തിയ ഗവേഷണ ങ്ങളിൽ ഹെർമൻ ഗുണ്ടർട്ട് മലയാ ളഭാഷയ്ക്കു നൽകിയ സംഭാവനകളെ തിരിച്ചറിയുക മാത്രമല്ല, അവ ലോകത്തിനു മുന്നിൽ അവതരിപ്പിക്കുവാനും ഈ ഭാഷാപണ്ഡിതനു കഴിഞ്ഞുവെന്നും അനുശോചന സന്ദേശത്തിൽ ചൂണ്ടിക്കാട്ടി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group