ഇറ്റാലിയൻ മാഫിയ 30 വർഷം മുമ്പ് കൊലപ്പെടുത്തിയ വൈദികനെ അനുസ്മരിച്ച് ഫ്രാൻസിസ് മാർപാപ്പ

സമൂഹത്തിന്റെ സേവനത്തിനായി ജീവിതം സമർപ്പിച്ച് ഒടുവിൽ മാഫിയയുടെ ആക്രമണത്തിന് ഇരയായ ഫാദർ ജൂസെപ്പെ ഡയാനയെ അനുസ്മരിച്ച് ഫ്രാൻസിസ് പാപ്പ.

ഫാദർ ജൂസെപ്പെ ഡയാനയുടെ 30-ാം ചരമവാർഷികത്തോടനുബന്ധിച്ച് ഫ്രാൻസിസ് മാർപാപ്പ ഈ ചൊവ്വാഴ്ച അവേർസ (ഇറ്റലി) ബിഷപ്പ് ആഞ്ചലോ സ്പിനില്ലോയ്ക്ക് കത്തയച്ചിരുന്നു.

കത്തിൽ
ഫ്രാൻസിസ് മാർപാപ്പ, പുരോഹിതനെ നല്ലതും വിശ്വസ്തനുമായ സേവകൻ എന്നാണ് വിശേഷിപ്പിച്ചത്. തന്റെ ജനങ്ങളുടെ ബുദ്ധിമുട്ടുകളിലും വെല്ലുവിളികളിലും മുഴുകി പ്രവചനാത്മകമായി പ്രവർത്തിച്ച ഒരു മനുഷ്യൻ. അദ്ദേഹം അവർക്കായി ബലിയർപ്പിക്കുകയും സേവിക്കുകയും സംരക്ഷിക്കുകയും ചെയ്തു എന്നും പാപ്പ അനുസ്മരിച്ചു. തിന്മയുടെയും എല്ലാത്തരം ദ്രോഹപരമായ അടിച്ചമർത്തലുകളുടെയും നുകത്തിൽ നിന്നും മുക്തമായ ഒരു ലോകം കെട്ടിപ്പടുക്കുവാൻ ഡോൺ പെപ്പെയുടെ മാതൃക നിങ്ങളെ സഹായിക്കട്ടെ എന്ന് അവേർസയിലെ മുഴുവൻ രൂപതാ സമൂഹത്തോടും പാപ്പ ആശംസിച്ചു.

ഡോൺ പെപ്പെ എന്ന പേരിലായിരുന്നു ഫാ. ജൂസെപ്പെ ജനങ്ങളുടെ ഇടയിൽ അറിയപ്പെട്ടിരുന്നത്. 1994 മാർച്ച് 19-ന് ഞായറാഴ്ച കാസൽ ഡി പ്രിൻസിപ്പിലെ സെൻ്റ് നിക്കോള ഡി ബാരിയുടെ ദൈവാലയത്തിൽ കുർബാന നടത്താൻ ഒരുങ്ങുന്നതിനിടെ ഇറ്റാലിയൻ പ്രദേശമായ കാംപാനിയയിലെ മാഫിയ സംഘമായ കമോറയിലെ അക്രമികളുടെ വെടിയേറ്റാണ് വൈദികൻ കൊല്ലപ്പെടുന്നത്. തലയ്ക്കു നേരെ വെടിയുതിർത്തയിരുന്നു മാഫിയ സംഘം അദ്ദേഹത്തെ കൊലപ്പെടുത്തിയത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group