ഹോട്ടലുകൾ മാത്രമല്ല സ്കൂളുകളും ഇനി ഫൈവ് സ്റ്റാർ; പദവി ലഭിക്കുക റിപ്പബ്ലിക്ക് ദിനത്തിൽ

കണ്ണൂർ: ഹരിത ശുചിത്വ പ്രവർത്തനം പരിഗണിച്ച്‌ ജില്ലയിലെ വിദ്യാലയങ്ങള്‍ക്ക് നക്ഷത്രപദവി നല്‍കുന്നതിനുള്ള മാർഗ്ഗരേഖ പുറത്തിറക്കി.

സുസ്ഥിര ഹരിത ശുചിത്വ പ്രവർത്തനത്തിന് മുൻഗണന നല്‍കി ഫൈവ് സ്റ്റാർ പദവികള്‍ വരെയാണ് വിദ്യാലയങ്ങള്‍ക്ക് നല്‍കുന്നത്. പോയിന്റുകളുടെ അടിസ്ഥാനത്തിലാണ് നക്ഷത്രപദവി നല്‍കുന്നത്.

നവംബർ ഒന്നിനും ഡിസംബർ 31നും രണ്ട് ഘട്ടങ്ങളില്‍ ഹരിതവിദ്യാലയ പ്രഖ്യാപനം നടത്തുന്ന വിദ്യാലയങ്ങളില്‍ നിന്നും നക്ഷത്ര പദവിക്കർഹമായവയെ തിരഞ്ഞെടുക്കും. ജില്ലയില്‍ സർക്കാർ, എയ്ഡഡ്, സ്വകാര്യ മേഖലകളിലായി 1629 വിദ്യാലയങ്ങളാണ് ഉള്ളത്. ഇത്രയും വിദ്യാലയങ്ങള്‍ 2025 ഡിസംബർ 31നകം ഹരിത വിദ്യാലയങ്ങളായി മാറ്റും.ഇതിനായുള്ള പദ്ധതികളാണ് ആദ്യഘട്ടത്തില്‍ അദ്ധ്യാപക രക്ഷാകർതൃ സമിതികളുടെ സഹായത്തോടെ സംഘടിപ്പിക്കുന്നത്.

വിദ്യാലയങ്ങള്‍ തയ്യാറാക്കുന്ന സ്വയം വിലയിരുത്തല്‍ റിപ്പോർട്ട് അടിസ്ഥാനമാക്കിയാണ് നക്ഷത്ര പദവി നല്‍കുന്നത്.

ലക്ഷ്യം മാലിന്യത്തിന് സുസ്ഥിരപരിഹാരം

സ്കൂളുകളില്‍ പൂർണ ശുചിത്വവും വൃത്തിയും പരിപാലിക്കപ്പെടാനും നിലനിർത്താനും ആവശ്യമായ ഇടപെടല്‍ പി.ടി.എ നടത്തുന്നുവെന്ന് ഉറപ്പുവരുത്താനാണ് നക്ഷത്ര പദവി നിശ്ചയിച്ചു നല്‍കുന്നത്.ഹരിത -ശുചിത്വ മാലിന്യ സംസ്കരണ രംഗത്ത് നേരിടുന്ന വിടവുകള്‍ വിദ്യാലയ പി.ടി.എ യോഗങ്ങള്‍ പ്രത്യേകം വിളിച്ചു ചേർത്ത് ചർച്ച ചെയ്തു പരിഹരിക്കണമെന്നതാണ് പ്രധാന മാർഗ്ഗ നിർദേശം.അതോടൊപ്പം മനോഹരമായ വിദ്യാലയ ക്യാമ്ബസും പരിസരവും സൃഷ്ടിക്കാൻ അലൂമിനി അസോസിയേഷനുകള്‍, വ്യത്യസ്ത സംഘടനകള്‍, സ്ഥാപനങ്ങള്‍ എന്നിവയുടെ സഹായത്തോടെ നടപ്പാക്കുന്ന കർമ്മ പരിപാടിയും നക്ഷത്രപദവിയുടെ ഭാഗമായി പരിശോധിക്കും.

നക്ഷത്രം പോലെ തിളങ്ങാൻ

സമ്ബൂർണ്ണ -ശുചിത്വ സംസ്ഥാനമായി 2025 മാർച്ച്‌ 30 നകം മാറണം

രണ്ട് ഘട്ടങ്ങളിലായി ഹരിത വിദ്യാലയ പ്രഖ്യാപനം

ആദ്യഘട്ടത്തില്‍ 50 ശതമാനം സ്കൂളുകളില്‍

ഡിസംബർ 31നകം രണ്ടാംഘട്ട പ്രഖ്യാപനം

അവലംബിച്ച മാർഗങ്ങള്‍ പരിശോധിച്ച്‌ നക്ഷത്രപദവി

നവംബർ ഒന്ന് ഹരിത വിദ്യാലയ പ്രഖ്യാപനം നടത്തുന്ന വിദ്യാലയങ്ങളിലാണ് ബ്ലോക്ക് തല ടീം ആദ്യഘട്ടത്തില്‍ സന്ദർശനം .
ബ്ലോക്ക് തല കമ്മറ്റി തയ്യാറാക്കുന്ന റിപ്പോർട്ട് അടിസ്ഥാനമാക്കി ജില്ലാ വിദ്യാഭ്യാസ ഓഫീസർ നല്കുന്ന പോയിന്റുകള്‍ പരിഗണിച്ചാണ് വിദ്യാലയങ്ങള്‍ക്ക് നക്ഷത്ര പദവി നല്‍കുക. ജനുവരി 26 ന് നടക്കുന്ന ജില്ലാതല പരിപാടിയില്‍ നക്ഷത്ര പദവി നല്‍കും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group