ഹൃദയത്തിലെ ക്രിസ്തുവിനെ ഉണർത്തുക: ഫ്രാൻസിസ് മാർപാപ്പാ.

വത്തിക്കാൻ സിറ്റി: ക്രിസ്തുവിന്റെ കണ്ണുകളിലൂടെ എല്ലാം നോക്കിക്കാണാൻ വിശ്വാസികളെ ക്ഷണിച്ച് ഫ്രാൻസിസ് മാർപാപ്പാ.ഹൃദയത്തിൽ ഉറങ്ങിക്കിടക്കുന്ന വിശ്വാസത്തെ വീണ്ടും ഉണർത്തുവാനും, വിശ്വാസത്തോടെ കാര്യങ്ങളെ നോക്കിക്കാണുവാനും പാപ്പാ വിശ്വാസികളെ ഉദ്ബോധിപ്പിച്ചു.

ശിഷ്യന്മാർക്കൊപ്പം തോണിയിൽ ഉറങ്ങിക്കിടക്കുകയായിരുന്ന ക്രിസ്തുവിനെപ്പോലെയാണെന്ന് വിശുദ്ധ അഗസ്തീനോസിന്റെ വാക്കുകളെ ഉദ്ധരിച്ച് പറഞ്ഞ ഫ്രാൻസിസ് പാപ്പാ, നമ്മുടെ ഹൃദയത്തിൽ ഉറങ്ങിക്കിടക്കുന്ന വിശ്വാസം വിളിച്ചുണർത്താൻ വിശ്വാസികളോട് ആഹ്വാനം ചെയ്തു,ഹൃദയത്തിൽ ക്രിസ്തുവിനെ വിളിച്ചുണർത്തിയാൽ, ക്രിസ്തുവിനെപ്പോലെ കൊടുങ്കാറ്റിനപ്പുറത്തുള്ള കാര്യങ്ങൾ കാണുവാൻ നമുക്ക് സാധിക്കുമെന്നും പാപ്പാ കൂട്ടിച്ചേർത്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group