ഇൻഷുറൻസ് ഇല്ലാതെ അപകടത്തില്‍പ്പെട്ടാല്‍ കര്‍ശന നടപടി; ഇത് സംബന്ധിച്ച്‌ സര്‍ക്കുലര്‍ ഇറക്കി ഗതാഗത കമ്മീഷണര്‍

ഇൻഷുറൻസ് ഇല്ലാത്ത വാഹനം അപകടത്തില്‍പെട്ടാല്‍ നടപടി കർശനമാക്കാൻ മോട്ടോർ വാഹന വകുപ്പ് ഒരുങ്ങുന്നു. ഇത് സംബന്ധിച്ച്‌ ആർടിഒമാർക്കും സബ് ആർടിഒമാർക്കും നിർദേശം നല്‍കി ഗതാഗത കമ്മീഷണർ സർക്കുലർ ഇറക്കി.

1988ലെ മോട്ടോർ വാഹന നിയമം വകുപ്പ് 146,196 എന്നിവ പ്രകാരവും കെഎംവിആർ 391 എ പ്രകാരവും ഇൻഷുറൻസ് ഇല്ലാതെ വാഹനം ഓടിക്കുന്നത് നിയമലംഘനമാണ്. മൂന്ന് മാസം തടവോ 2000 രൂപ പിഴയോ ചുമത്താവുന്ന കുറ്റം. ഇൻഷുറൻസ് ഇല്ലാതെ അപകടത്തില്‍ പെടുന്ന വാഹനം വിട്ടുകൊടുക്കരുതെന്ന് ഹൈക്കോടതിയും നിർദേശിച്ചിട്ടുള്ളതാണ്.

ഇപ്പോള്‍ കൂടുതല്‍ നിർദേശം ഉള്‍പ്പെടുത്തിയാണ് ഗതാഗത കമ്മീഷണർ സിഎച്ച്‌ നാഗരാജു സർക്കുലർ ഇറക്കിയത്. അപകടത്തില്‍പെട്ട വാഹനത്തിന് ഇൻഷുറൻസ് ഇല്ലെങ്കില്‍ ആ വിവരം ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിലെ എസ്‌എച്ച്‌ഒയെ അറിയിച്ച്‌ ആ കുറ്റത്തിനുള്ള ചാർജ് കൂടി ചാർജ് ഷീറ്റില്‍ ഉള്‍പ്പെടുത്തണമെന്ന് നിർദേശിക്കണം. ഇതിനായി രേഖാമൂലം തന്നെ ആർടിഒ നടപടികള്‍ സ്വീകരിക്കണം. അപകടം സംബന്ധിച്ച വിവരം കൃത്യമായി ഇ ഡാർ സോഫ്റ്റ് വെയറില്‍ ഉള്‍പ്പെടുത്തണമെന്നും സർക്കുലറില്‍ നിർദേശിച്ചിട്ടുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group