ചെറുപുഷ്പ മിഷൻ ലീഗ് മിഷൻ വാരാചരണം സമാപിച്ചു

ചെറുപുഷ്പ മിഷൻ ലീഗ് മിഷൻ വാരാചരണം സമാപിച്ചു. മാനന്തവാടി രൂപതയിലെ ചെന്നലോട് ശാഖയിൽ നടന്ന സമാപന സമ്മേളനം സംസ്ഥാന ഡയറക്‌ടർ ഫാ. ഷിജു ഐക്കരക്കാനായിൽ ഉദ്ഘാടനം ചെയ്‌തു.

സംസ്ഥാന പ്രസിഡന്റ് രഞ്ജിത് മുതുപ്ലാക്കൽ അധ്യക്ഷത വഹിച്ചു. ഷെഹിൻ മൂന്നുതൊട്ടിയിൽ, സിസ്റ്റർ ബ്ലെസി എസ്‌സിവി, ഷിജോ പുരയ്ക്കൽ, ആര്യ കൊച്ചുപുരയ്ക്കൽ, സിറിൾ കൊച്ചുകുളത്തിങ്കൽ, ജോയി തേവർക്കാട്ടിൽ, ജിക്ക് പുതിയാപ്പുറം, ജോണി തേവർക്കാട്ടിൽ തുടങ്ങിയവർ നേതൃത്വം നൽകി.

രാവിലെ നടന്ന വിശുദ്ധ കുർബാനയ്ക്ക് ഫാ.ഷിജു ഐക്കരക്കാനായിൽ മുഖ്യകാർമികത്വം വഹിച്ചു. തുടർന്നു നടന്ന പ്രേഷിതറാലി ഫാ. ജോബി മുക്കാട്ടുകാവുങ്കൽ ഫ്ലാഗ് ഓഫ് ചെയ്തു.

ഇടവക വൈദികരുടെയും വിശ്വാസികളുടെയും മിഷൻ ലീഗ് പ്രവർത്തകരുടെയും സഹകരണത്തോടെയാണ് മിഷൻ വാരാചരണം സംഘടിപ്പിച്ചത്. ‘സ്നേഹം, ത്യാഗം, സേവനം, സഹനം’ എന്ന മുദ്രാവാക്യത്തിലൂന്നി പ്രാർത്ഥനാ കൂട്ടായ്മകൾ, ആത്മീയ പഠനങ്ങൾ, സൗഹൃദ സമ്മേളനങ്ങൾ, സേവന ശുശ്രൂഷകൾ, സാമൂഹിക സേവനങ്ങൾ, പ്രേഷിത പരിശീലനങ്ങൾ തുടങ്ങി വിവിധ പ്രവർത്തനങ്ങൾക്ക് മിഷൻ വാരം സാക്ഷ്യം വഹിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group