2025 ജൂബിലി വർഷത്തിന്റെ ഔദ്യോഗിക ലോഗോ പ്രകാശനം ചെയ്തു

2025 ൽ ആഘോഷിക്കുന്ന ജൂബിലി വർഷത്തിന്റെ ഔദ്യോഗിക ലോഗോ വത്തിക്കാൻ പുറത്തുവിട്ടു. ജൂൺ 28- ന് നടന്ന പത്രസമ്മേളനത്തിൽ സ്റ്റേറ്റ് സെക്രട്ടറി, കർദ്ദിനാൾ പിയാത്രോ പരോളിൻ, ബിഷപ്പ് റിനോ ഫിഷെല്ല എന്നിവർ പങ്കെടുത്തു.

“പ്രത്യാശയുടെ തീർത്ഥാടകർ” എന്നാണ് ജൂബിലി വർഷത്തിന്റെ ആപ്തവാക്യം. എല്ലാവരും പ്രത്യാശയിൽ ദൃഷ്ടി പതിപ്പിക്കണമെന്ന് ആവശ്യപ്പെട്ട കർദ്ദിനാൾ പിയാത്രോ പരോളിൻ ഭാവിയെ ധൈര്യത്തോടെ നേരിടാൻ വേണ്ട ശക്തിയ്ക്കായി സാധ്യമായതെല്ലാം ചെയ്യണമെന്ന പാപ്പായുടെ വാക്കുകളെയും അനുസ്മരിച്ചു.

ലോകത്ത് കഴിഞ്ഞ വർഷങ്ങളിലായി നടന്നു കൊണ്ടിരിക്കുന്ന ദുരിതങ്ങൾ ഒരു അനിശ്ചിത ഭാവിയിലേക്കാണ് വിരൽ ചൂണ്ടുന്നത്. അതിനാൽ, ഈ ജൂബിലിയിൽ പ്രത്യാശയുടെ വെളിച്ചത്തിൽ ജീവിക്കേണ്ടതിന്റെ അടിയന്തിരതയെക്കുറിച്ച് ബിഷപ്പ് റിനോ ഫിഷെല്ല എടുത്തു പറഞ്ഞു.

48 രാജ്യങ്ങളിലെ 213 നഗരങ്ങളിൽ നിന്ന് 249 എൻട്രികളാണ് ലോഗോ ഡിസൈൻ മത്സരത്തിന് ലഭിച്ചത്. ആറ് വയസ്സു മുതൽ 83 വയസ്സുവരെ പ്രായമുള്ളവരായിരുന്നു മത്സരാർത്ഥികൾ. ഇതിൽ നിന്ന് മൂന്ന് എൻട്രികൾ ഫ്രാൻസിസ് പാപ്പായ്ക്ക് സമർപ്പിക്കുകയും അതിൽ നിന്ന് പാപ്പാ ഒരെണ്ണം തിരഞ്ഞെടുക്കുകയുമായിരുന്നു.

ജിയാകോമോ ട്രാവിസാനിയാണ് ഈ ലോഗോ വരച്ചിരിക്കുന്നത്. തീർത്ഥാടകരുടെ പാത ഒരു വ്യക്തിയുടെ പാതയല്ല. മറിച്ച് ഒരു സമൂഹത്തിന്റേതാണ്. കുരിശിലേക്കാണ് അവർ സഞ്ചരിച്ചു കൊണ്ടിരിക്കുന്നത് എന്ന് ഈ ലോഗോ വ്യക്തമാക്കുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group