സിനഡിന്റെ യാഥാർത്ഥനായകൻ പരിശുദ്ധാത്മാവാണ് : കർദിനാൾ മാരിയോ ഗ്രെച്ച്

സിനഡിന്റെ യഥാർത്ഥ ചൈതന്യം, ഐക്യത്തിന്റേതാണെന്നും, വിഭജനത്തിന്റേതല്ലെന്നും എടുത്തു പറഞ്ഞുകൊണ്ട് സിനഡിന്റെ ജനറൽ സെക്രട്ടറി കർദിനാൾ മാരിയോ ഗ്രെച്ച്.

സിനഡൽ യാത്രയുടെയും, സമ്മേളനത്തിന്റെയും ഫലങ്ങൾ കൊയ്യാൻ എപ്രകാരം തങ്ങളെ തന്നെ ഒരുക്കണമെന്നുള്ളത്, സുവിശേഷഭാഗം കാട്ടിത്തരുന്നുവെന്നു പറഞ്ഞുകൊണ്ടാണ് കർദിനാൾ തന്റെ സന്ദേശം ആരംഭിച്ചത്. ധനികൻ സമൃദ്ധമായ വിളവുകൾ കണ്ടെത്തിയതുപോലെ, ഈ മൂന്നുവർഷങ്ങളിലും, സമൃദ്ധമായ ഫലങ്ങൾ കണ്ടെത്തുവാൻ സിനഡിൽ സാധിച്ചിട്ടുണ്ടെന്നു അദ്ദേഹം പറഞ്ഞു. ബലഹീനതകളും മുറിവുകളും, മറച്ചുവയ്ക്കാതെതന്നെ, ദൈവജനത്തിൽ തഴച്ചുവളരുന്ന ദാനങ്ങൾ കണ്ടെത്തുവാൻ ഈ സിനഡ് സമ്മേളനം സഹായകരമായതിനെ കർദിനാൾ പരാമർശിച്ചു.
തുടർന്ന്, വയലിന്റെ ഉടമ, സ്വയം ചോദിക്കുന്ന ചോദ്യവും കർദിനാൾ എടുത്തു പറഞ്ഞു. ഇവയെല്ലാം എവിടെ ശേഖരിക്കുമെന്ന ഉടമയുടെ ഉത്ക്കണ്ഠ, ഒരുപക്ഷെ നമ്മെയും പ്രലോഭനത്തിൽ വീഴ്ത്തിയേക്കാം. സിനഡൽ യാത്രയുടെ സമൃദ്ധമായ ഫലങ്ങൾ എവിടെ ശേഖരിക്കുമെന്നോ, എന്തുചെയ്യുമെന്നോ അറിയാതെ ഉഴലുമ്പോൾ, സിനഡൽ ഫലങ്ങൾ നമ്മുടെ ആരുടേയും നേട്ടമല്ല എന്നുള്ള വസ്തുത തിരിച്ചറിയണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ദൈവത്തെ മറന്നുകൊണ്ട്, എന്തും ശേഖരിക്കുവാനുള്ള മനുഷ്യന്റെ വ്യഗ്രതയെയും കർദിനാൾ ചൂണ്ടിക്കാണിച്ചു. എന്നാൽ സിനഡിന്റെ ഫലങ്ങൾ സ്വന്തമാക്കിവയ്ക്കാതെ അത് സഭയ്ക്കും ലോകത്തിനും നല്കാനുള്ളതാണെന്നു കർദിനാൾ പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group