പരിശുദ്ധ ദൈവമാതാവിനോടുള്ള വണക്കമാസം :ഇരുപത്തിയഞ്ചാം ദിവസം.

”പരി. കന്യകയേ, അങ്ങയുടെ മരണം ഒരു സ്നേഹനിദ്രയായിരുന്നു വല്ലോ….
അങ്ങയുടെ ദിവ്യകുമാരനോട് ഐക്യപ്പെടുവാനുള്ള ഉല്‍ക്കടമായ അഭിവാഞ്ചയുടെ പൂര്‍ത്തീകരണമായിരുന്ന നാഥേ,ഞങ്ങള്‍ നല്ല മരണം ലഭിച്ച് അങ്ങയോടും അങ്ങേ ദിവ്യകുമാരനോടും കൂടി സ്വര്‍ഗ്ഗീയസൗഭാഗ്യം അനുഭവിക്കുവാന്‍ ഇടയാക്കണമേ…. ഞങ്ങളുടെ നിത്യരക്ഷയുടെ പ്രതിബന്ധങ്ങള്‍ നിരവധിയാണ്…. അവയെ വിജയപൂര്‍വ്വം തരണം ചെയ്തു നിത്യാനന്ദത്തില്‍ എത്തിച്ചേരുവാന്‍ അങ്ങ് ഞങ്ങളെ അനുഗ്രഹിക്കണമേ… ക്ഷമയുടെ ദര്‍പ്പണമായ ദൈവമാതാവേ..!ജീവിതക്ലേശങ്ങള്‍ ക്ഷമാപൂര്‍വ്വം സഹിക്കുവാന്‍ ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ… ആമേൻ…. 1സ്വര്‍ഗ്ഗ.1നന്മ. 1ത്രിത്വ. സുകൃതജപം: ”ദൈവമാതാവേ, ഞങ്ങള്‍ക്കുവേണ്ടി എപ്പോഴും ഞങ്ങളുടെ മരണസമയത്തും ദൈവത്തോടപേക്ഷിക്കണമേ…”


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group