ക്രൈസ്തവര്‍ക്ക് നേരെയുള്ള പീഡനത്തില്‍ വര്‍ദ്ധനവെന്ന് എ‌സി‌എന്‍ റിപ്പോർട്ട്

ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ക്ക് നേരെയുള്ള പീഡനം കൂടുതൽ വഷളായതായി റിപ്പോര്‍ട്ട്. പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ എയിഡ് ടു ദ ചർച്ച് ഇൻ നീഡ് (ACN) ഇന്നലെ ഒക്‌ടോബർ 22ന് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ക്രൈസ്തവ വിരുദ്ധ പീഡനം രൂക്ഷമായതിന്റെ വിവരങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഇസ്ലാമിക തീവ്രവാദികള്‍, ഭരണകൂട അടിച്ചമർത്തൽ, ക്രിമിനൽ സംഘങ്ങളും തീവ്രവാദികളും നടത്തിയ ആക്രമണങ്ങള്‍ തുടങ്ങിയ നിരവധി അതിക്രമങ്ങളാണ് ക്രൈസ്തവ വിരുദ്ധ പീഡനത്തിന് കാരണമായി സംഘടന ചൂണ്ടിക്കാട്ടുന്നത്.

ബുർക്കിനഫാസോ, നൈജീരിയ, മൊസാംബിക്ക് ഉള്‍പ്പെടെ ആറ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഇസ്ലാമിക തീവ്രവാദികളുടെ അക്രമം വർദ്ധിച്ചതായി എയിഡ് ടു ദ ചർച്ച് ഇൻ നീഡ് പറയുന്നു. 2022 ആഗസ്ത് മുതൽ 2024 ജൂൺ വരെയുള്ള വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള റിപ്പോർട്ടില്‍ സർവേയിൽ പങ്കെടുത്ത 60% രാജ്യങ്ങളിലും ക്രൈസ്തവര്‍ക്ക് നേരെയുള്ള മനുഷ്യാവകാശ ലംഘനങ്ങൾ വർദ്ധിച്ചതായി വ്യക്തമാണ്. സഹേൽ മേഖലയിലാകെ വലിയ രീതിയിലുള്ള തീവ്രവാദ അക്രമമാണ് നടക്കുന്നത്.

ലോകത്തിൻ്റെ പല ഭാഗങ്ങളിലും സ്ഥിതി സമാനമാണ്. സ്വേച്ഛാധിപത്യ ഭരണകൂടങ്ങൾ ഭരണകൂടത്തിന്റെയോ പ്രാദേശിക സമൂഹത്തിന്റെയോ ശത്രുക്കളായാണ് ക്രൈസ്തവരെ കാണുന്നത്. ഇന്ത്യ, ചൈന, എറിത്രിയ, ഇറാൻ തുടങ്ങിയ രാജ്യങ്ങളിലെ ഭരണകൂടങ്ങള്‍ അടിച്ചമർത്തൽ നടപടികളിലൂടെ ക്രൈസ്തവരെ ലക്ഷ്യമിടുന്നുണ്ടെന്നും ഭാരതത്തില്‍ ക്രൈസ്തവര്‍ക്ക് നേരെ 720 ആക്രമണങ്ങള്‍ കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും 2023-ൽ ഇത് 599 ആയിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group