മോൺ. തോമസ് പാടിയത്തിന്റെ സ്ഥാനലബ്ദിയിൽ അഭിമാനിക്കുന്നു : ചങ്ങനാശ്ശേരി അതിരൂപത

ചങ്ങനാശ്ശേരി അതിരൂപതയുടെ വികാരി ജനറാൾ ആയി സേവനം അനുഷ്ഠിച്ചു വരവേ മോൺ. തോമസ് പാടിയത്ത് ഷംഷാബാദ് രൂപതയുടെ സഹായമെത്രാനായി നിയമിതനായത് അതിരൂപതയ്ക്ക് സന്തോഷത്തിന്റെയും അഭിമാനത്തിന്റെയും നിമിഷമാണെന്ന് ചങ്ങനാശ്ശേരി അതിരൂപത നേതൃത്വം.

ചങ്ങനാശ്ശേരി അതിരൂപതയിലെ വെട്ടിമുകൾ ഇടവകയിൽ പാടിയത്ത് പരേതരായ ചാക്കോ, ഏലിയാമ്മ ദമ്പതികളുടെ മകനായി 1969ൽ ജനിച്ച തോമസ് അച്ചൻ കുറിച്ചി,ആലുവ സെമിനാരികളിൽ വൈദിക പരിശീലനം പൂർത്തിയാക്കി 1994 ൽ മാർ ജോസഫ് പവ്വത്തിൽ പിതാവിൽ നിന്ന് പൗരോഹിത്യം സ്വീകരിച്ചു. അതിരമ്പുഴ ഇടവക അസി.വികാരി, മാർ പവ്വത്തിലിൻ്റെ സെക്രട്ടറി, കുന്നോത്ത് സെമിനാരി, മാർത്തോമ വിദ്യാനികേതൻ, എംഒസി, മാരിയോസ് എന്നിവിടങ്ങളിൽ അധ്യാപകൻ, ഡീൻ ഓഫ് സ്റ്റഡീസ് എന്നീ നിലകളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. അദ്ദേഹം ബൽജിയത്തിലെ ലുവയിൻ യൂണിവേഴ്സിറ്റിയിൽ നിന്ന് തത്വശാസ്ത്രത്തിൽ ഡോക്ടറൽ ബിരുദവും ദൈവശാസ്ത്രത്തിൽ ലൈസൻഷിയേറ്റും നേടിയിട്ടുണ്ട്. അദ്ദേഹം മികവുറ്റ തത്വശാസ്ത്രജ്ഞനും ഗ്രന്ഥകാരനും സംഘാടകനുമാണ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group