ഹയര്‍ സെക്കന്‍ഡറി, വി.എച്ച്‌.എസ്.ഇ അപേക്ഷ സമര്‍പ്പണം ഇന്ന് മുതല്‍

ഒന്നാം വര്‍ഷ ഹയര്‍ സെക്കൻഡറി, വി.എച്ച്‌.എസ്.ഇ ഏകജാലക പ്രവേശനത്തിനുള്ള ഓണ്‍ലൈൻ അപേക്ഷ സമര്‍പ്പണം ഇന്ന് തുടങ്ങും.

അഡ്മിഷൻ പോര്‍ട്ടലില്‍ വൈകീട്ട് നാലിനകം ഇതിനുള്ള സൗകര്യം ലഭ്യമാകും. ജൂണ്‍ ഒമ്പത് വരെ അപേക്ഷ സമര്‍പ്പിക്കാം.

അഡ്മിഷൻ ഗേറ്റ്വേ ആയ www.admission.dge.kerala.gov.in വഴി പ്രവേശിച്ച്‌ ‘Click for Higher Secondary Admission’ എന്ന ലിങ്കിലൂടെ കാൻഡിഡേറ്റ് ലോഗിൻ സൃഷ്ടിച്ചാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ‘Click for Higher Secondary (Vocational) Admission’ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് വി.എച്ച്‌.എസ്.ഇ പ്രവേശനത്തിന് അപേക്ഷിക്കാം. ജൂണ്‍ 13ന് ട്രയല്‍ അലോട്ട്മെന്‍റ് പ്രസിദ്ധീകരിക്കും. 19ന് ആദ്യ അലോട്ട്മെന്‍റ് പ്രസിദ്ധീകരിക്കും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group