ദൈവം നമ്മിൽ വിശുദ്ധിയുടെ വിത്തുകൾ വിതച്ചിട്ടുണ്ടെന്നും, വിശുദ്ധിയിൽ വളരാനുള്ള വിളിക്ക് സ്വതന്ത്രമായി ഉത്തരം കൊടുക്കാൻ നമുക്ക് ഉത്തരവാദിത്വമുണ്ടെന്നും ഉദ്ബോധിപ്പിച്ച് ഫ്രാൻസിസ് മാർപാപ്പാ.
വത്തിക്കാനിൽ ത്രികാലജപപ്രാർത്ഥന നയിച്ച അവസരത്തിലാണ് സുവിശേഷഭാഗ്യങ്ങളും, ക്രിസ്തുവിന്റെ ജീവിതമാതൃകയും അനുസരിച്ച് ജീവിക്കാൻ ക്രൈസ്തവർക്കുള്ള വിളിയെക്കുറിച്ച് ഫ്രാൻസിസ് പാപ്പാ ഓർമ്മിപ്പിച്ചത്.
ക്രിസ്തുതന്നെ ജീവിച്ച സ്നേഹത്തിന്റെ മാർഗ്ഗമാണ് അവൻ നമുക്ക് കാണിച്ചു തരുന്നത്. ഈ മാർഗ്ഗം ഒരു ദാനമാണെന്നും, വിശുദ്ധിയിലേക്കുള്ള ദൈവത്തിന്റെ ക്ഷണത്തിന് സ്വാതന്ത്ര്യത്തോടെ പ്രത്യുത്തരം നൽകാൻ നമുക്ക് കടമയുണ്ടെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.
വിശുദ്ധിയിലേക്കുള്ള സ്നേഹത്തിന്റെ മാർഗ്ഗം പോലും ദൈവത്തിന്റെ ഒരു ദാനമാണെന്നും, അതുകൊണ്ടുതന്നെ നമ്മെ വിശുദ്ധരാക്കാനും, നമ്മുടെ ഹൃദയം അവന്റേതുപോലെ ആക്കി മാറ്റാനും നമുക്ക് ദൈവത്തോടുതന്നെ പ്രാർത്ഥിക്കാമെന്നും പാപ്പാ പറഞ്ഞു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….
👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m