കഴിഞ്ഞ ദിവസങ്ങളിൽ സ്പെയിനിലെ വലെൻസിയയിൽ വീശിയടിച്ച “ദാനാ” ചുഴലിക്കൊടുങ്കാറ്റിലും, തുടർന്നുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും പെട്ട് നൂറ്റിയൻപതിലേറെ ആളുകൾ മരണമടഞ്ഞ സംഭവത്തിൽ അനുശോചനവും, ഇരകൾക്കും അവരുടെ കുടുംബങ്ങൾക്കും തന്റെ സാമീപ്യവുമറിയിച്ച് ഫ്രാൻസിസ് പാപ്പാ. വയ്യദോളിത് അതിരൂപതാധ്യക്ഷനും, സ്പെയിൻ മെത്രാൻ സമിതിയുടെ പ്രസിഡന്റുമായ അഭിവന്ദ്യ ലൂയിസ് ഹവിയേർ അർഗെയ്യോ മെത്രാപ്പോലീത്തായ്ക്കയച്ച വീഡിയോ സന്ദേശത്തിലാണ് ആയിരക്കണക്കിന് ആളുകളെ ബാധിച്ച ഈ ദുരന്തത്തിൽ പാപ്പാ തന്റെ ദുഃഖം രേഖപ്പെടുത്തിയത്.
വലെൻസിയയിലെ ജനങ്ങളോട് തന്റെ സാമീപ്യം അറിയിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞ പാപ്പാ, ഈ മഹാദുരന്തത്തിന്റെ ഇരകളായവർക്കു വേണ്ടി താൻ പ്രാർത്ഥിക്കുന്നുവെന്ന് പറഞ്ഞു. ദൈവം നിങ്ങളെയെവരെയും അനുഗ്രഹിക്കട്ടെയെന്നും പാപ്പാ ആശംസിച്ചു. തന്റെ പ്രാർത്ഥനാസന്ദേശം വലെൻസിയയിലെ ജനതയിലേക്കെത്തിക്കണമെന്ന് അഭിവന്ദ്യ അർഗെയ്യോയോട് പാപ്പാ ആവശ്യപ്പെട്ടു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group