സെർബിയയിലെ നോവി സാദ് റെയിൽവേ സ്റ്റേഷനിൽ കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിൽ നിരവധിയാളുകൾ മരണമടഞ്ഞതിൽ അനുശോചനവും പ്രാർത്ഥനകളുമറിയിച്ച് ഫ്രാൻസിസ് പാപ്പാ. നവംബർ ആറാം തീയതി, സെർബിയയുടെ പ്രെസിഡന്റ് അലക്സാണ്ടർ വൂചിച്ചിനയിച്ച ടെലിഗ്രാം സന്ദേശത്തിലൂടെയാണ്, ഈ ദാരുണസംഭവത്തിന്റെ ഇരകളായവർക്കും അവരുടെ കുടുംബാംഗങ്ങൾക്കും പാപ്പാ തന്റെ അനുശോചനമറിയിച്ചത്.
ഈ ദുരന്തത്തിൽ ദുഃഖിക്കുന്ന ഏവർക്കും തന്റെ ആത്മീയസാന്നിദ്ധ്യം ഉറപ്പുനൽകിയ പാപ്പാ, രാജ്യം കടന്നുപോകുന്ന ഈ വിഷമസ്ഥിതിയിൽ, അപകടത്തിൽ മരണമടഞ്ഞവർക്കും, ദുഃഖിതരായിരിക്കുന്ന അവരുടെ കുടുംബാംഗങ്ങൾക്കും, അപകടത്തിൽ പരിക്കേറ്റവർക്കും തന്റെ പ്രാർത്ഥനകൾ ഉറപ്പുനൽകി. സർവ്വശക്തനായ ദൈവം നിങ്ങൾക്കേവർക്കും ആശ്വാസവും സമാധാനവും നല്കട്ടെയെന്ന് പാപ്പാ ആശംസിച്ചു.
സെർബിയയിലെ ബെൽഗ്രേഡിൽനിന്നും നൂറോളം കിലോമീറ്ററുകൾ അകലെയാണ് നോവി സാദ് റെയിൽവേ സ്റ്റേഷൻ. കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്കുണ്ടായ അപകടത്തിൽ മരണമടഞ്ഞവരിൽ ആറുവയസ്സുള്ള ഒരു പെൺകുട്ടിയും ഉണ്ടായിരുന്നു. ഏതാണ്ട് മുപ്പത്തിയഞ്ച് മീറ്റർ നീളമുള്ള കോൺക്രീറ്റ് മേൽക്കൂര തകർന്നുവീണാണ് അപകടമുണ്ടായത്
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group