വിശുദ്ധ പത്രോസിന്റെ സിംഹാസനം 150 വര്‍ഷത്തെ ഇടവേളക്ക് ശേഷം പരസ്യവണക്കത്തിനായി പ്രദര്‍ശിപ്പിക്കുന്നു.
സെന്റ് പീറ്റേഴസ് ബസിലിക്കയില്‍ സിംഹാസനം സൂക്ഷിച്ചിരുന്ന പേടകത്തില്‍ നിന്ന് മാറ്റി ബസിലിക്കയുടെ പ്രധാന അള്‍ത്താരയുടെ മുമ്പില്‍ ഡിസംബര്‍ എട്ടാം തിയതി, മാതാവിന്റെ അമലോത്ഭവ തിരുനാള്‍ ദിനം വരെയാണ് പൊതുവായി വിശുദ്ധ പത്രോസിന്റെ സിംഹാസനം പ്രദര്‍ശിപ്പിക്കുന്നത്.
വിശുദ്ധ പത്രോസ്-പൗലോസ് ശ്ലീഹന്മാരുടെ രക്തസാക്ഷിത്വത്തിന്റെ 1800 -ാം വാര്‍ഷികത്തോടനുബന്ധിച്ച് 1867-ലാണ് ഇതിനുമുമ്പ് വിശുദ്ധ പത്രോസിന്റെ ഇരിപ്പിടം വത്തിക്കാനില്‍ പരസ്യമായി പ്രദര്‍ശിപ്പിച്ചത്.
എഡി 875 ല്‍ റോമന്‍ ചക്രവര്‍ത്തിയായ ചാള്‍സ് ദി ബാള്‍ഡ് ജോണ്‍ എട്ടാമന് മാര്‍പാപ്പക്ക് സമ്മാനിച്ച തടികൊണ്ടു നിര്‍മ്മിച്ച ഇരിപ്പിടമാണ് പത്രോസിന്റെ സിംഹാസനം എന്ന പേരില്‍ അറിയപ്പെടുന്നത്. എന്നാല്‍ വിശുദ്ധ പത്രോസ് അന്ത്യോക്കിയായിലും പിന്നീട് റോമിലും സുവിശേഷം പ്രഘോഷിച്ചപ്പോള്‍ ഉപയോഗിച്ച ഇരിപ്പിടം എന്ന നിലയില്‍ ഒരു തിരുശേഷിപ്പായി പിന്നീട് ജനങ്ങള്‍ ഈ ഇരിപ്പിടത്തെ വണങ്ങി തുടങ്ങി.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….
👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m