നൈജീരിയയിൽ വീണ്ടും ആക്രമണം:ആരാധനാലയം തീവച്ചു, എട്ടുപേരെ വധിച്ചു.

നൈജീരിയിൽ നിന്ന് വീണ്ടും ക്രൈസ്തവ പീഡനത്തിന്റെ ഞെട്ടിക്കുന്ന വാർത്ത
പുറത്തുവന്നു.നൈജീരിയയിലെ കടുന സംസ്ഥാനത്തെ ചിക്കുൻ ലോക്കൽ ഗവൺമെന്റ് ഏരിയയിൽ തീവ്രവാദി ആക്രമണത്തിൽ അസംബ്ലീസ് ഓഫ് ഗോഡ് ചർച്ചിന്റെ ആരാധനാലയവും,നിരവധി വീടുകൾ കത്തിക്കുകയും എട്ടു പേർ കൊല്ലപ്പെടുകയും ചെയ്തു.ആഭ്യന്തര സുരക്ഷ കമ്മീഷണർ സാമുവൽ അരുവാൻ ആക്രമണം സ്ഥിരീകരിച്ചു. ആരാധനാലയത്തിനു നേരെയുണ്ടായ ആക്രമണത്തെ ഗവർണർ നസീർ എൽ-റൂഫായ് അപലപിച്ചു. അക്രമികൾ വരുത്തിയ നാശനഷ്ടങ്ങളെക്കുറിച്ച് അടിയന്തരമായി വിലയിരുത്താൻ സ്റ്റേറ്റ് എമർജൻസി മാനേജ്‌മെന്റ് ഏജൻസിക്ക് നിർദേശം നൽകുകയും ചെയ്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group