ഡല്‍ഹി: മരുന്നുല്‍പ്പാദനം ലാഭകരമല്ലെന്ന നിർമാണ കമ്ബനികളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അവശ്യ മരുന്നുകളുടെ വില കുത്തനെ ഉയർത്തി കേന്ദ്രം.
വിപണിയില്‍ പൊതുവെ കുറഞ്ഞ വിലയില്‍ ലഭ്യമായിരുന്ന ആസ്ത്മ, ഗ്ലോക്കോമ, തലസീമിയ, ക്ഷയം, മാനസിക വൈകല്യം എന്നിവയുടെ ചികിത്സയ്ക്ക് ആദ്യ പ്രതിരോധമായി ഉപയോഗിക്കുന്ന മരുന്നുകളുടെ വിലയാണ് 50 ശതമാനം വരെ കേന്ദ്ര സർക്കാർ ഉയർത്തിയത്.
അതേസമയം, അവശ്യമരുന്നുകളുടെ പട്ടികയില്‍ ഉള്‍പ്പെടാത്ത മരുന്നുകള്‍ അഥവാ നോണ്‍ എസൻഷ്യല്‍ മരുന്നുകളുടെ വില നിശ്ചയിക്കുന്നത് മാർക്കറ്റുകളാണ്. മാർക്കറ്റിന് അനുസരിച്ച് നോണ്‍ എസൻഷ്യല്‍ മരുന്നുകളുടെ വില ഇടക്കിടെ കൂടാറുണ്ടെങ്കിലും അവശ്യമരുന്നുകളുടെ വില അത്യാവശ്യമെങ്കില്‍ മാത്രമേ വർധിപ്പിക്കാൻ കഴിയൂ.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group