കാത്തലിക് കൗൺസിൽ ഓഫ് ഇന്ത്യ ദേശീയ സമ്മേളനത്തിന് തുടക്കം

കാത്തലിക് കൗൺസിൽ ഓഫ് ഇന്ത്യ ദേശീയ സമ്മേളനം പാലാ അൽഫോൻസിയൻ പാസ്റ്ററൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ആരംഭിച്ചു.

വിശുദ്ധ കുർബാനയോടെയാണ് സംഗമം ആരംഭിച്ചത്. ബോംബെ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ഡോ. ഓസ്വാൾഡ് ഗ്രേഷ്യസ് മുഖ്യകാർമികത്വം വഹിച്ചു. സിസിബിഐ ലെയ്‌റ്റി കമ്മീഷൻ പ്രസിഡൻറും ബാംഗ്ലൂർ ആർച്ച്ബിഷപ്പുമായ ഡോ. പീറ്റർ മച്ചാഡോ, സിബിസിഐ വൈസ് പ്രസിഡൻ്റ് ബിഷപ്പ് ജോസഫ് മാർ തോമസ്, കെസിബിസി വൈസ് പ്രസിഡൻ്റ് മാർ പോളി കണ്ണൂക്കാടൻ, വിജയപുരം സഹായമെത്രാൻ ഡോ. ജസ്റ്റിൻ മഠത്തിപറമ്പിൽ എന്നിവർ സഹകാർമികരായിരുന്നു.

തുടർന്ന് നടന്ന സമ്മേളനം കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്തു. സിബിസിഐ പ്രസിഡൻ്റ് ആർച്ച് മാർ ആൻഡ്രൂസ് താഴത്ത് അധ്യക്ഷത വഹിച്ചു. ആർച്ച് ബിഷപ്പ് ഡോ. പീറ്റർ മച്ചാഡോ, മാർ ജോസഫ് കല്ലറങ്ങാട്ട്, ജോസഫ് മാർ തോമസ്, മാർ പോളി കണ്ണൂക്കാടൻ, ബിഷപ്പ് ഡോ. അലക് വടക്കുംതല, ഫ്രാൻസിസ് ജോർജ് എംപി, ജോസ് കെ. മാണി എംപി, മാണി സി. കാപ്പൻ എംഎൽഎ, സിസിഐ സെക്രട്ടറി ഫാ. രാജു അലക്‌സ്, ഷെവ. വി.സി. സെബാസ്റ്റ്യൻ, പി.കെ. ചെറിയാൻ, സിസ്റ്റർ എൽസ മുട്ടത്ത്, ആൻ്സ് ആൻ്റണി, ക്ലാര ഫെർണാണ്ടസ്, സാബു ഡി. മാത്യു എന്നിവർ പ്രസംഗിച്ചു.

ഇന്ന് വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കി ജസ്റ്റീസ് സുനിൽ തോമസ്, പി.ജെ. തോമസ്, ഡോ. ചാക്കോ കാളംപറമ്പിൽ, ഡോ. സി. ടി. മാത്യു, ഡോ. ആന്‍ഡ്രൂസ് ആൻ്റണി എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകും. ബിഷപ്പ് ഡോ. അലക്‌സ് വടക്കുംതല പ്രബന്ധാവതരണം നടത്തും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group