സംസ്ഥാനത്ത് ട്രെയിൻ സമയക്രമത്തില്‍ ഇന്ന് മുതല്‍ മാറ്റങ്ങള്‍

സംസ്ഥാനത്ത് ട്രെയിനുകളുടെ സമയക്രമത്തില്‍ ഒക്ടോബര്‍ ഒന്നുമുതല്‍ റെയില്‍വേ മാറ്റംവരുത്തി. ഷൊര്‍ണൂര്‍ ജങ്ഷൻ- കണ്ണൂര്‍ മെമു (06023) സ്‌പെഷ്യല്‍ ട്രെയിൻ ഞായറാഴ്‌ച മുതല്‍ പുലര്‍ച്ചെ 4.30ന്‌ പകരം അഞ്ചിനായിരിക്കും യാത്ര ആരംഭിക്കുക.

ഷൊര്‍ണൂര്‍ ജങ്ഷൻ- എറണാകുളം ജങ്ഷൻ (06017) മെമു പുലര്‍ച്ചെ 3.30ന് പകരം 4.30ന് മാത്രമേ പുറപ്പെടുകയുള്ളൂ. ചെന്നൈ സെൻട്രല്‍- മംഗളൂരു സെൻട്രല്‍ വെസ്‌റ്റ്‌ കോസ്‌റ്റ്‌ എക്‌സ്‌പ്രസ്‌ (22637) മംഗളൂരുവില്‍ പത്തുമിനിട്ട്‌ വൈകി രാവിലെ 5.50നേ എത്തുകയുള്ളൂ.

തിരുവനന്തപുരം സെൻട്രല്‍- കണ്ണൂര്‍ ജനശതാബ്‌ദി എക്‌സ്‌പ്രസ്‌ (12082) രാത്രി 12.50നായിരിക്കും കണ്ണൂരിലെത്തുക. നേരത്തേ ഇത്‌ 12.25ആയിരുന്നു. ആലപ്പുഴ- കണ്ണൂര്‍ എക്‌സിക്യൂട്ടീവ്‌ എക്‌സ്‌പ്രസ്‌ (16307) 25 മിനിട്ട്‌ വൈകി രാത്രി 12.30നായിരിക്കും കണ്ണൂരിലെത്തുക. മംഗളൂരു സെൻട്രല്‍- കോഴിക്കോട്‌ എക്‌സ്‌പ്രസ്‌ (16610) പത്തുമിനിറ്റ്‌ വൈകി 10.25നായിരിക്കും കോഴിക്കോട്‌ എത്തുക.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group