ബുർക്കിന ഫാസോയില്‍ തീവ്രവാദ ആക്രമണങ്ങള്‍ വർദ്ധിക്കുന്ന സാഹചര്യത്തിൽ പ്രാർത്ഥന അഭ്യർത്ഥിച്ച് വൈദികൻ.
നിരവധി തീവ്രവാദി ആക്രമണങ്ങള്‍ അനുദിനം നടക്കുന്ന പശ്ചാത്തലത്തിലാണ് പേര് വെളിപ്പെടുത്താത്ത ഒരു വൈദികന് എയിഡ് ടു ദ ചര്‍ച്ച് ഇന്‍ നീഡ് സംഘടനയിലൂടെ പ്രാര്‍ത്ഥന യാചിച്ച് രംഗത്ത് വന്നിരിക്കുന്നത്. പിയേലയിലെയും സാറ്റെങ്കയിലെയും ഇടവക പരിധിയില്‍ നടന്ന ആക്രമണങ്ങള്‍ നിരവധി പേരുടെ മരണത്തിന് കാരണമായെന്നും ആക്രമണങ്ങൾ പെരുകുന്ന പശ്ചാത്തലത്തില്‍ എല്ലാവരുടെയും ശക്തമായ പ്രാർത്ഥന യാചിക്കുകയാണെന്നും വൈദികന് പറഞ്ഞു.
ഒക്ടോബർ ആദ്യ വാരത്തില്‍ രൂപതയിലെ മാന്നിയിൽ ഭീകരർ നടത്തിയ ആക്രമണത്തില്‍ 150 പേര് കൊല്ലപ്പെട്ടിരുന്നു. ഒക്ടോബർ 20ന്, തെക്കു കിഴക്കൻ ഫാദ എൻ ഗൗർമയിലെ സാറ്റെംഗ ഇടവക ഉള്‍പ്പെടുന്ന രണ്ട് ഗ്രാമങ്ങളായ സിയേലയും കോംബെംഗോയും നൂറോളം ഭീകരരുടെ നേതൃത്വത്തിലാണ് ആക്രമിച്ചത്. ഞായറാഴ്ച പ്രാർത്ഥന കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് വെടിവെപ്പുണ്ടായത്. 2015 മുതൽ രാജ്യം ഭീകരാക്രമണ ഭീഷണിയിലാണ് കഴിയുന്നതെന്നും വൈദികന് വെളിപ്പെടുത്തി. ക്രൈസ്തവര്‍ ഉള്‍പ്പെടെ നിരവധി പേരാണ് ഭീഷണി ഭയന്ന് ഓരോ ദിവസവും തള്ളിനീക്കുന്നത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….
👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m