അൽബേനിയയിൽ നിന്നുള്ള രണ്ടു രക്ത സാക്ഷികൾ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക്.
രക്തസാക്ഷികളായ ലൂയിജി പാലിക്ക്, ജോൺ ഗസൂലി എന്നീ വൈദികരെയാണ് വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചത്.
അൽബേനിയയിലെ സ്കൂത്തരി, അഥവാ, ഷ്കോദർ (Shkodër) അതിരൂപതയുടെ കത്തീദ്രലിൽ വച്ചായിരുന്നു വാഴ്ത്തപ്പെട്ട പദ പ്രഖ്യാപനം. വിശുദ്ധരുടെ നാമകരണനടപടികൾക്കായുള്ള സംഘത്തിൻറെ അദ്ധ്യക്ഷൻ കർദ്ദിനാൾ മർചേല്ലൊ സെമേറാറൊ ഫ്രാൻസീസ് പാപ്പായെ പ്രതിനിധാനം ചെയ്തുകൊണ്ട് ഈ തിരുക്കർമ്മത്തിൽ മുഖ്യകാർമ്മികത്വം വഹിച്ചു.
നവവാഴ്ത്തപ്പെട്ട രക്തസാക്ഷികളിൽ ലൂയിജി പാലിക്ക് ഒ എഫ് എം (OFM) എന്ന ചുരുക്ക സംജ്ഞയിൽ അറിയപ്പെടുന്ന ഫ്രാൻസിക്കൻ ചെറുസഹോദര സമൂഹാംഗവും ജോൺ ഗസൂലി രൂപതാവൈദികനും ആണ്. വാഴ്ത്തപ്പെട്ട ലൂയിജി പാലിക്ക് 1913-ലും ജോൺ ഗസൂലി 1927-ലുമാണ് വിശ്വാസത്തെ പ്രതി ജീവൻ ബലിയായി നല്കിയത്
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group