ഈ വർഷത്തെ ദരിദ്രരുടെ ലോകദിനത്തിൽ ഭവനരഹിതർക്ക് വീട് വയ്ക്കാനുള്ള ആഗോളശ്രമങ്ങളെ പ്രതിനിധീകരിക്കുന്ന 13 പ്രതീകാത്മക താക്കോലുകൾ ആശീർവദിച്ച് ഫ്രാൻസിസ് മാർപാപ്പ.
വിശുദ്ധ വിന്സെന്റ്ഡിപോളില് നിന്ന് പ്രചോദനം സ്വീകരിച്ച് പ്രവര്‍ത്തിക്കുന്ന ഫാംവിന്‍ ഹോംലെസ് അലയന്‍സ് എന്ന സന്നദ്ധസംഘടനയാണ് 13 രാജ്യങ്ങളിലും ഭവനനിര്‍മാണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. 2025 ജൂബിലി വര്‍ഷത്തില്‍ റോമിലെത്തി ഒരോ രാജ്യങ്ങളുടെയും പ്രതിനിധികള്‍ ഫ്രാന്‍സിസ് മാര്‍പാപ്പയില്‍ നിന്ന് താക്കോലുകള്‍ സ്വീകരിക്കും. സിറിയ, ഓസ്ട്രേലിയ, ബ്രസീല്‍, കംബോഡിയ, സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്ക്, ചിലി, കോസ്റ്റ റിക്ക, ഇറ്റലി, സേനഗള്‍, ടാന്‍സാനിയ, ടോംഗ, യുകെ, ഉക്രെയ്ന് എന്നിവയാണ് ഭവനപദ്ധികള്ക്കായി തിരഞ്ഞെടുത്ത 13 രാജ്യങ്ങള്‍.
‘ദരിദ്രരുടെ പ്രാര്‍ത്ഥന ദൈവസന്നിധിയിലേക്ക് ഉയരുന്നു’ എന്ന വാക്യം പ്രമേയമായി ആചരിച്ച ദരിദ്രര്‍ക്കായുള്ള ആഗോളദിനത്തില്‍ വത്തിക്കാനിലെ പോള്‍ ആറാമന്‍ ഹാളില്‍ ഒരുക്കിയ വിരുന്നില്‍ പാപ്പയോടൊപ്പം പ്രത്യേക പരിഗണന അര്‍ഹിക്കുന്ന 1300 പേര് പങ്കുചേര്‍ന്നു. ദരിദ്രര്‍ക്കായി എന്തെങ്കിലും കരുതാറുണ്ടോ?, അവര്‍ക്ക് നല്കുമ്പോള് അവരുടെ കണ്ണുകളില്‍ നോക്കാറുണ്ടോ? അവരുടെ കൈകളില്‍ സ്പര്‍ശിക്കാറുണ്ടോ? തുടങ്ങിയ കാര്യങ്ങള്‍ വിചിന്തനം ചെയ്യുവാന്‍ ആഞ്ചലൂസ് പ്രഭാഷണത്തില്‍ പാപ്പ വിശ്വാസികളെ ക്ഷണിച്ചു. ദരിദ്രര്‍ക്ക് കാത്തിരിക്കാനാവില്ലെന്ന കാര്യം മറക്കരുതെന്നും പാപ്പ പറഞ്ഞു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group