2025ലെ ജൂബിലി മുതൽ എല്ലാ രൂപതകളും നവംബർ 9ന് തങ്ങളുടെ പ്രാദേശിക വിശുദ്ധന്മാരെയും വാഴ്ത്തപ്പെട്ടവരെയും ദൈവദാസന്മാരെയും ഓർമിക്കുകയും ബഹുമാനിക്കുകയും ചെയ്യണമെന്ന് ഫ്രാൻസിസ് മാർപാപ്പ.
കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച ഒരു കത്തിലാണ് പാപ്പ ഈ വിവരം അറിയിച്ചത്.
ഇത് ആരാധനാ വർഷത്തിലേക്ക് ഒരു പുതിയ കാര്യം ചേർക്കുന്നതല്ല. ആരാധനക്രമത്തിനു പുറത്ത് ഉചിതമായ രീതികൾ ഉപയോഗിച്ച് ഇതിനെ പ്രോത്സാഹിപ്പിക്കുകയോ, ഓർമിക്കുകയോ ചെയ്യണമെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.
“ഇതിനായി എപ്പിസ്കോപ്പൽ കോൺഫറൻസുകളിൽ അജപാലന മാർഗനിർദേശങ്ങളും ഓറിയന്റേഷനുകളും നൽകാവുന്നതാണ്” – പരിശുദ്ധ പിതാവ് കൂട്ടിച്ചേർത്തു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group