ഉത്രാടനാളിൽ ഉപവാസ ധർണ്ണ നടത്തി നെൽ കർഷകർ

പുളിങ്കുന്ന്: നെൽ കർഷകരോട് ഗവൺമെന്റ് കാണിക്കുന്ന അനാസ്ഥയ്ക്ക് എതിരെ ഉത്രാടനാളിൽ രാമങ്കരിയലെ കർഷകർ ഉപവാസ ധർണ്ണ നടത്തി.

കൃഷിക്കാർക്ക് പി ആർ എസിന്റെ ഈടിൻമേൽ വ്യക്തിപരമായ വായ്പയാണ് നെല്ലിന്റെ വിലയായി ഇപ്പോൾ കർഷകർക്ക് ബാങ്ക് നൽകുന്നതെന്നും എന്നാൽ പി ആർ എസി ന്റെ തുക ബാങ്കുകൾക്ക് സർക്കാർ നൽകിയില്ല എങ്കിൽ പുഞ്ചകൃഷി ചെയ്യുന്നതിന് കർഷകർക്ക് വായ്പ ലഭിക്കുവാനുള്ള അവസരം നിഷേധിക്കപ്പെടുമോ എന്ന് കർഷകർക്ക് സംശയമുണ്ടെന്ന് ചങ്ങനാശ്ശേരി അതിരൂപത എ കെ സി സിയുടെയും, ക്രിസ്ന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നടന്ന കർഷക ഉപവാസ ധർണ്ണ ഉദ്ഘാടനം ചെയ്തു കൊണ്ട് പുളിങ്കുന്ന് ഫൊറോനാപ്പള്ളി വികാരി വെരി റവ. ഫാ.ഡോ. ടോം പുത്തൻകളം പറഞ്ഞു.

നെല്ലിന്റെ വിലയായി 31.47 പൈസ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നിശ്ചയിച്ചിട്ടുഉണ്ട്. ഇതിൽ കേന്ദ്രത്തിന്റെ വിഹിതം 21.95 പൈസ യും,കേരള ഗവൺമെന്റ വിഹിതം 09.52 പൈസയും ആണ്.

കേന്ദ്ര വിഹിതവും സംസ്ഥാന വിഹിതവും കൂടി 31.47 പൈസ കർഷകർക്ക് ലഭിക്കാൻ അവകാശം ഉണ്ടെങ്കിലും കർഷകർക്ക് ഇപ്പോൾ ലഭിക്കുന്ന തുക 28.32 പൈസ മാത്രമാണ്. ഇതിൽ നിന്നും 03.15 പൈസയുടെ വ്യത്യാസം ഉണ്ടായിരിക്കുന്നു.

കേന്ദ്രം നെൽ കർഷകർക്ക് നൽകിയ വിഹിതം വക മാറ്റി കേരള ഗവൺമെന്റ് ചിലവഴിച്ചു നെൽകർഷകരെ കബളിപ്പിക്കുകയാണ്.

കേന്ദ്രസർക്കാരിന്റെ വിഹിതം മുഴുവനും കർഷകർക്ക് നൽകുവാൻ കേരള ഗവൺമെന്റ് തയ്യാറാകുന്നില്ല. എന്നാൽ കേരള ഗവൺമെന്റ് പ്രഖ്യാപിച്ചിട്ടുള്ള വിഹിതവും നെൽ കർഷകർക്ക് നൽകുന്നില്ല. ഇത് കർഷകരോട് കാണിക്കുന്ന കൊടും വഞ്ചനയാണെന്ന് ഫാ. പുത്തൻകളം കൂട്ടിച്ചേർത്തു.

23996 നെൽ കർഷകർക്ക് ഇനിയും തുക ലഭിക്കാൻ ഉണ്ടെന്നും ഇവർ ആത്മഹത്യയുടെ വക്കിൽ ആണെന്നും അതിനാൽ സർക്കാർ അടിയന്തരമായി ഇടപെട്ട് നെൽ കർഷകരെ സംരക്ഷിക്കണമെന്നും റവ.ഫാ.ഡോ.പുത്തൻകളം പറഞ്ഞു.

കേന്ദ്ര ഗവൺമെന്റിന്റെ വിഹിതവും കേരള ഗവൺമെന്റിന്റെ വിഹിതവും ഒന്നിച്ച് നെല്ല് എടുക്കുമ്പോൾ തന്നെ കർഷകർക്ക് നൽകുകയാണെങ്കിൽ അവർക്ക് അതു വലിയൊരു ആശ്വാസം ആകുകയും കൃഷിയിൽ കൂടുതൽ യുവ കർഷകർക്കും താല്പര്യം ഉണ്ടാകുമെന്നും അദ്ദേഹം നടത്തിയ പ്രസ്താവനയിൽ പറഞ്ഞു.

കൃഷിക്കാർക്കുള്ള പ്രൊഡക്ഷൻ ബോണസ്, പമ്പിങ് സബ്സിഡി തുടങ്ങി പല ആനുകൂല്യങ്ങളും രണ്ടുവർഷത്തോളം ആയി കൃഷിക്കാർക്ക് ലഭിക്കുന്നില്ലെന്നും പുഞ്ച കൃഷിക്കുള്ള വിത്തിന്റെ കാര്യവും അനിശ്ചിതത്വത്തിൽ ആണെന്നും ഫാ. ടോം പുത്തൻകളം കൂട്ടിച്ചേർത്തു.

ചങ്ങനാശ്ശേരി അതിരൂപത എ കെ സി സിയുടെയും ക്രിസ്ന്റെയും നേതാക്കൾ ഉപവാസ ധർണ്ണയിൽ പങ്കെടുത്തു കൊണ്ട് സംസാരിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group