ലോക യുവജന സംഗമത്തിൽ സീറോ മലബാർ സഭയുടെ യൂത്ത് ഫെസ്റ്റിവെൽ ശ്രദ്ധേയമാകുന്നു

ലോക യുവജന സംഗമത്തിലെ സീറോമലബാർ യുവതയുടെ പങ്കാളിത്തം അർത്ഥപൂർണ്ണമാക്കാൻ പോർച്ചുഗലിൽ തന്നെ വിശേഷാൽ യൂത്ത് ഫെസ്റ്റിവെൽ സംഘടിപ്പിച്ച് സീറോ മലബാർ സഭ. ഭാരതത്തിന് വെളിയിലെ സീറോമലബാർ രൂപതകളുടെ സംയുക്താഭിമുഖ്യത്തിലുള്ള സീറോ മലബാർ യൂത്ത് മൂവ്‌മെന്റ് കമ്പൈൻഡ് മിഷനാണ് സീറോമലബാർ യൂത്ത് ഫെസ്റ്റിവെലിന്റെ സംഘാടകർ. ജൂലൈ 26 മുതൽ 31 വരെയുള്ള ആറു ദിനങ്ങളിലായി ക്രമീകരിക്കുന്ന ഫെസ്റ്റിവെലിന് ആതിഥേയത്വം വഹിക്കുന്നത് ലിസ്ബണിന് സമീപമുള്ള മിൻഡേ പട്ടണമാണ്. ഓഗസ്റ്റ് ഒന്നു മുതൽ ആറുവരെയാണ് ലോക യുവജന സംഗമം.

അമേരിക്കയിലെ ചിക്കാഗോ, കാനഡയിലെ മിസിസാഗ, ഓസ്ട്രേലിയയിലെ മെൽബൺ, യു.കെയിലെ ഗ്രേറ്റ് ബ്രിട്ടൺ എന്നീ സീറോമലബാർ രൂപതകളിൽ നിന്നും യൂറോപ്പിലെ സീറോമലബാർ അപ്പസ്തോലിക് വിസിറ്റേഷനിൽ നിന്നും 300ൽപ്പരം പേരാണ് ഫെസ്റ്റിവെലിൽ പങ്കെടുക്കുക.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group