ഇന്നത്തെ വലിയ ആഗോള പ്രശ്‌നങ്ങൾ പൊതു സമീപനത്തോടെ നമ്മൾ ഐക്യപ്പെട്ടാൽ മാത്രമേ പരിഹരിക്കാനാകൂ എന്നും, അല്ലാത്തപക്ഷം പരിഹാരങ്ങൾ നൽകുന്നതിനുപകരം അവ വഷളാക്കാനുള്ള അപകടസാധ്യതയുണ്ടെന്നും ഉദ്ബോധിപ്പിച്ച് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിൻ.
ചൈനയിലെ ഏറ്റവും വലിയ മിഷനറിമാരിൽ ഒരാളായ മത്തേയോ റിച്ചിയുടെ പ്രേഷിതപ്രവർത്തനങ്ങളെ ആസ്പദമാക്കി, റോമിലെ ഗ്രിഗോറിയൻ സർവ്വകലാശാലയിൽ സംഘടിപ്പിച്ച പഠന ശിബിരത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയ അസ്ഥിരതയ്ക്കും ആഭ്യന്തര വിഭജനത്തിനും ഇടയിൽ യൂറോപ്പിനെ പിടിച്ചുകുലുക്കുന്ന പിരിമുറുക്കങ്ങളെക്കുറിച്ചും അദ്ദേഹം പ്രത്യേകം സംസാരിച്ചു. ചൈനയുമായുള്ള സംഭാഷണത്തിൻ്റെ മുഴുവൻ പ്രക്രിയയിലും മത്തേയോ റിച്ചിയുടെ ധാർമ്മികനിലപാടുകൾ വളരെ വിലപ്പെട്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാശ്ചാത്യ-ചൈനീസ് സംസ്കാരങ്ങൾ തമ്മിലുള്ള പാലം എന്ന നിലയിലും, വിശ്വാസം വളർത്തിയെടുക്കാനുള്ള മഹത്തായ പരിശ്രമത്തിനും, ആധികാരികമായി ചൈനീസ് പൗരന്മാരും ക്രിസ്ത്യാനികളും തമ്മിൽ വൈരുദ്ധ്യമില്ലെന്നുള്ള മത്തേയോ റിച്ചിയുടെ ബോധ്യങ്ങൾ, ഇന്നും അനുരഞ്ജന ശ്രമങ്ങൾക്ക് പ്രചോദനം നൽകുന്നുവെന്നും കർദിനാൾ പരോളിൻ പറഞ്ഞു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….
👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m