ബഫർ സോൺ:മാർ ജോസഫ് പാംപ്ലാനി രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി.

ബഫര്‍ സോണ്‍ ആശങ്ക അറിയിക്കുന്നതിന് വേണ്ടി ആർച്ച്ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുടെ നേതൃത്വത്തിലുള്ള തലശേരി അതിരൂപത പ്രതിനിധിസംഘം രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി.

കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് കൂടിക്കാഴ്ച നടന്നത്.

കർഷകരെയും പൊതുജനങ്ങളെയും കുടിയൊഴിപ്പിക്കാൻ കാരണമാകുന്ന ബഫർ സോൺ വിഷയത്തിൽ കർഷകരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി ലോക്സഭയിലും രാജ്യസഭയിലും നിലപാട് സ്വീകരിക്കുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.

ഇക്കാര്യത്തിൽ സഭയും വിവിധ സംഘടനകളും നടത്തുന്ന പോരാട്ടങ്ങൾക്കു തന്റെ പിന്തുണയുണ്ടാകുമെന്നും രാഹുൽ അറിയിച്ചു. ഏറ്റവും മികച്ച രീതിയിൽ വനവും വന്യമൃഗങ്ങളും സംരക്ഷിക്കപ്പെടുന്ന കേരളത്തിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ സാഹചര്യങ്ങൾ പരിഗണിച്ചുള്ള നിയമങ്ങൾ അടിച്ചേൽപ്പിക്കപ്പെടുന്നതിലുള്ള സാമാന്യനീതിയുടെ ലംഘനമാണെന്ന്‍ നടക്കുന്നതെന്ന് മാർ ജോസഫ് പാംപ്ലാനി പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group