ഗോവയിൽ തീര്‍ത്ഥാടക കുരിശിന്റെയും മാതാവിന്റെ തിരുസ്വരൂപ പ്രയാണത്തിനും തുടക്കം.

ഗോവയിൽ തീര്‍ത്ഥാടക കുരിശിന്റെയും മാതാവിന്റെ തിരുസ്വരൂപ പ്രയാണത്തിനും തുടക്കം.ഗോവൻ യൂത്ത് ഡേയുടെ മുന്നോടിയായാണ് 198 ഇടവകകളിൽ നിന്ന് തീര്‍ത്ഥാടക കുരിശിന്റെയും മാതാവിന്റെ തിരുസ്വരൂപത്തിന്റെയും പ്രയാണം നടത്തുന്നത്.

ഓരോ ഇടവകയെയും പ്രതിനിധാനം ചെയ്യുന്ന 198 വിവിധ തരത്തിലുള്ള മരക്കഷണങ്ങള്‍ കൊണ്ടാണ് കുരിശ് രൂപപ്പെടുത്തിയിരിക്കുന്നത്. രൂപതയിലെ അംഗങ്ങള്‍ വിവിധരൂപത്തിലും ഭാവത്തിലും ഉള്ളവരാണെങ്കിലും കുരിശില്‍ ഐക്യപ്പെട്ടിരിക്കുന്നുവെന്നതാണ് ഇതിന്റെ സത്തയെന്ന് കുരിശ് നിര്‍മ്മിച്ച ഫാ. ജോവിയല്‍ ഫെര്‍ണാണ്ടസ് പറഞ്ഞു. വിശ്വാസത്തിന്റെ പാതയില്‍ നാമെല്ലാവരും പ്രതീക്ഷയുള്ള തീര്‍ത്ഥാടകരാണെന്ന് യുവജനങ്ങളെ ഓര്‍മിപ്പിക്കുകയാണ് ഈ പ്രയാണത്തിന്റെ ലക്ഷ്യമെന്ന് ഫാ. ലോബോ പറഞ്ഞു.

മാതാവിന്റെ അമലോത്മഭവ തിരുനാള്‍ ദിനമായ ഡിസംബര്‍ 8 ന് ടലേഗോവ പാരീഷില്‍ കുരിശിന്റെ പ്രയാണം സമാപിക്കും.അതിനുശേഷം അതിരൂപതയുടെ യൂത്ത് ഡേ ആഘോഷിക്കും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m