ff225

മാർപാപ്പായുടെ ആരോഗ്യത്തിനായി പ്രാർത്ഥിച്ച് ആഫ്രിക്കൻ നയതന്ത്ര പ്രതിനിധികൾ.

മാർപാപ്പായുടെ ആരോഗ്യത്തിനായി പ്രാർത്ഥിച്ച് ആഫ്രിക്കൻ നയതന്ത്ര പ്രതിനിധികൾ.

 ആശുപത്രിയിൽ കഴിയുന്ന പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പയ്ക്ക് വേണ്ടി ആഫ്രിക്കയിലെ വിവിധ രാജ്യങ്ങളിൽ നിന്നും പരിശുദ്ധ സിംഹാസനത്തിലേക്കുള്ള വിവിധ നയതന്ത്ര പ്രതിനിധികൾ വത്തിക്കാനിൽ ഒരുമിച്ചുകൂടി  പ്രാർത്ഥിച്ചു.

 മാർച്ചുമാസം ഇരുപതാംതീയതി ഇറ്റാലിയൻ സമയം രാവിലെ വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസിലിക്കയുടെ താഴത്തെ നിലയിലുള്ള ഹങ്കേറിയൻ ചാപ്പലിൽ അർപ്പിച്ച വിശുദ്ധ ബലിക്ക്, പൊന്തിഫിക്കൽ സയൻസ് അക്കാഡമിയുടെ ചാൻസിലർ കർദിനാൾ പീറ്റർ ടർക്സൺ നേതൃത്വം വഹിച്ചു.

പരിശുദ്ധ പിതാവിന്റെ ആരോഗ്യം പ്രത്യേക ശ്രദ്ധ അർഹിക്കുന്ന സമയത്ത്, പ്രാർത്ഥനയുടെയും അദ്ദേഹത്തോടുള്ള ആത്മീയ അടുപ്പത്തിന്റെയും ഒരു നിമിഷമായിരിക്കും ഇതെന്ന്", അംബാസഡർമാരുടെ കത്തിൽ പ്രത്യേകം പറയുന്നു. തങ്ങളുടെ "സ്നേഹവും ആദരവും" പ്രകടിപ്പിക്കാനും, "അദ്ദേഹത്തിന്റെ പ്രബോധനങ്ങൾ പിന്തുടരാനും, ലോകമെമ്പാടും സുവിശേഷ സന്ദേശം പ്രചരിപ്പിക്കുന്നതിന്  തങ്ങൾക്കുള്ള ഉത്തരവാദിത്വവും, പ്രതിബദ്ധതതയും പുതുക്കാനും" ഈ നിമിഷങ്ങൾ സഹായകരമാകട്ടെയെന്ന ആശംസയും കത്തിൽ  അടിവരയിട്ടു പറയുന്നു.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....

????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m


Comment As:

Comment (0)