ff227

യുദ്ധം അസംബന്ധമാണ്, നമുക്ക് ഭൂമിയെ നിരായുധീകരിക്കാം: മാർപാപ്പ.

യുദ്ധം അസംബന്ധമാണ്, നമുക്ക് ഭൂമിയെ നിരായുധീകരിക്കാം: മാർപാപ്പ.

യുദ്ധം സമൂഹങ്ങളെയും പരിസ്ഥിതിയെയും നശിപ്പിക്കുകയല്ലാതെ മറ്റൊന്നും ചെയ്യുന്നില്ലെന്നും, സംഘർഷങ്ങൾക്ക് പരിഹാരങ്ങളേകുന്നില്ലെന്നും ഫ്രാൻസിസ് മാർപാപ്പ.
ഇറ്റലിയിലെ, 149 വർഷത്തെ ചരിത്രമുള്ള, ദിനപ്പത്രമായ “കൊറിയേരെ ദെല്ല സേരയുടെ” മേധാവിയായ ലുച്യാനൊ ഫൊന്താന രോഗിയായ തന്നോട് സാമീപ്യമറിയിക്കുന്നതിന് തനിക്കയച്ച സന്ദേശത്തിന് നന്ദി പ്രകാശിപ്പിച്ചുകൊണ്ട് അദ്ദേഹത്തിനയച്ച മറുപടിക്കത്തിലാണ് ഫ്രാൻസീസ് പാപ്പാ ലോകത്തിൻറെ ഇന്നത്തെ അവസ്ഥയെക്കുറിച്ച് ആശങ്കപ്രകടിപ്പിച്ചുകൊണ്ട് നിരായുധീകരണത്തിൻറെ ആവശ്യകത എടുത്തുകാട്ടിയിരിക്കുന്നത്.

യുദ്ധം സമൂഹങ്ങളെയും പരിസ്ഥിതിയെയും നശിപ്പിക്കുകയല്ലാതെ മറ്റൊന്നും ചെയ്യുന്നില്ലെന്നും, സംഘർഷങ്ങൾക്ക് പരിഹാരങ്ങളേകുന്നില്ലെന്നും കത്തിലെഴുതിയിരിക്കുന്ന പാപ്പാ, നയതന്ത്രത്തിനും അന്താരാഷ്ട്ര സംഘടനകൾക്കും നൂതനമായൊരു ജീവരസവും വിശ്വാസ്യതയും ആവശ്യമാണെന്നും ഓർമ്മിപ്പിക്കുന്നു. മാത്രമല്ല, സാഹോദര്യത്തിനും നീതിക്കും വേണ്ടിയുള്ള ആഗ്രഹം, സമാധാനത്തിനുള്ള പ്രത്യാശ എന്നിവയെ പുനരുജ്ജീവിപ്പിക്കുന്നതിന് മതങ്ങൾക്ക് ജനങ്ങളുടെ ആത്മീയതയെ ആശ്രയിച്ചുകൊണ്ട് സംഭാവനയേകാൻ കഴിയുമെന്ന് പാപ്പാ കുറിച്ചിരിക്കുന്നു. ഇതിനെല്ലാം പ്രതിബദ്ധതയും പ്രവൃത്തിയും നിശബ്ദതയും വാക്കുകളും  ആവശ്യമാണെന്നും പാപ്പാ പറയുന്നു.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....

????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m


Comment As:

Comment (0)