ff226

ഫ്രാൻസിസ് പാപ്പായുടെ ആരോഗ്യനില: പുതിയ മെഡിക്കൽ ബുള്ളറ്റിൻ പുറത്തുവിട്ട് വത്തിക്കാൻ.

ഫ്രാൻസിസ് പാപ്പായുടെ ആരോഗ്യനില: പുതിയ മെഡിക്കൽ ബുള്ളറ്റിൻ പുറത്തുവിട്ട് വത്തിക്കാൻ.

റോമിലെ ജെമല്ലി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പരിശുദ്ധ പിതാവ് ഫ്രാൻസിസ് പാപ്പായുടെ ആരോഗ്യനിലയെ സംബന്ധിച്ച പുതിയ വിവരങ്ങൾ വത്തിക്കാൻ വാർത്താകാര്യാലയം പുറത്തുവിട്ടു.

ന്യുമോണിയ ബാധയും, ശ്വാസതടസ്സവും മൂലം റോമിലെ ജമല്ലി ആശുപത്രിയിൽ, ഫെബ്രുവരി പതിനാലാം തീയതി പ്രവേശിപ്പിച്ച പരിശുദ്ധ പിതാവ് ഫ്രാൻസിസ് പാപ്പായുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നണ് പുതിയ വിവരങ്ങൾ.

മെക്കാനിക്കൽ വെന്റിലേറ്റർ സംവിധാനം പൂർണ്ണമായി നിർത്തിയെന്നും കുറിപ്പിൽ ചൂണ്ടിക്കാണിക്കുന്നു
ഉയർന്ന പ്രവാഹമുള്ള ഓക്സിജൻ തെറാപ്പിയുടെ അളവും കുറക്കുവാൻ സാധിച്ചിട്ടുണ്ടെന്നും, ഇത് ശ്വസന - ചലന പ്രക്രിയകളിൽ കൈവരിച്ച പുരോഗതിയെ എടുത്തുകാണിക്കുന്നുവെന്നും മാധ്യമങ്ങൾക്കുള്ള കുറിപ്പിൽ പറയുന്നു.

ഡോക്ടർമാരുടെ അഭിപ്രായത്തിൽ, ശ്വാസകോശ അണുബാധ നിയന്ത്രണത്തിലാണെങ്കിലും, അത് പൂർണ്ണമായി സുഖം പ്രാപിച്ചിട്ടില്ലായെന്നും പറയുന്നു. ചികിത്സകൾക്കും, പ്രാർത്ഥനയ്ക്കും, ലഘുവായ ചില ജോലികൾക്കും വേണ്ടിയാണ് പാപ്പാ ദിവസം ചിലവഴിക്കുന്നത്. അതേസമയം വിശുദ്ധ വാരത്തിൽ നടത്തേണ്ടുന്ന തിരുക്കർമ്മങ്ങളെ സംബന്ധിച്ചു ഇത് വരെ തീരുമാനങ്ങൾ ഒന്നും എടുത്തിട്ടില്ലന്നും പത്രകുറിപ്പിൽ പറയുന്നു

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....

????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m


Comment As:

Comment (0)