പുതിയ പാപ്പായെ തിരഞ്ഞെടുക്കാനായുള്ള കോൺക്ലേവിൽ വോട്ടു ചെയ്യാനുള്ള അവകാശം സംബന്ധിച്ച് കർദ്ദിനാൾമാരുടെ സംഘം പുതിയ തീരുമാനമെടുത്തു.
ഇതനുസരിച്ച് എൺപത് വയസ്സ് കഴിയാത്ത എല്ലാ കർദ്ദിനാൾമാർക്കും ഇത്തവണ വോട്ട് ചെയ്യാo.
പാപ്പായെ തിരഞ്ഞെടുക്കുന്നത് സംബന്ധിച്ച്, വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പാ 1996 ഫെബ്രുവരി 22-ന് തയ്യാറാക്കിയ ഊണിവേർസി ദൊമിനിച്ചി ഗ്രേജിസ് എന്ന, അപ്പസ്തോലിക ഭരണഘടനയുടെ 33-ആം ഖണ്ഡികയനുസരിച്ച് കോൺക്ലേവിൽ പങ്കെടുത്ത് വോട്ടുചെയ്യാനുള്ള അവകാശം എൺപത് വയസ്സ് തികയാത്ത 120 കർദ്ദിനാൾമാർക്കാണെന്നിരിക്കെ, തന്റെ പരമാധികാരമുപയോഗിച്ച് അതിലധികം കർദ്ദിനാൾമാരെ സൃഷ്ടിക്കുക വഴി, അത്തരമൊരു സംഖ്യാനിയന്ത്രണത്തിൽനിന്ന് ഫ്രാൻസിസ് പാപ്പാ കർദ്ദിനാൾമാർക്ക് ഒഴിവ് നൽകി എന്നുവേണം മനസ്സിലാക്കാനെന്ന് കർദ്ദിനാൾ സംഘം അനുമാനിച്ചതായും, അതനുസരിച്ച് ഈ പ്രായപരിധിയിലുള്ള എല്ലാ കർദിനാൾമാർക്കും വോട്ടവകാശമുണ്ടെന്ന തീരുമാനത്തിലേക്ക് തങ്ങൾ എത്തിയതായും പുറത്തുവിട്ട പ്രസ്താവനയിലൂടെ കർദ്ദിനാൾമാർ അറിയിച്ചു
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം Follow this link to join WhatsApp group
https://chat.whatsapp.com/FuxH3GIGJOZLwdy1V4FA8J
Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0