d162

ആംഗ്ലോ ഇന്ത്യന്‍സ് ഡല്‍ഹിയില്‍ പ്രതിഷേധ റാലി നടത്തി

ആംഗ്ലോ ഇന്ത്യന്‍സ് ഡല്‍ഹിയില്‍ പ്രതിഷേധ റാലി നടത്തി

അസംബ്ലികളിലേക്കും പാര്‍ലമെന്റിലേക്കും നേരത്തെ ഉണ്ടായിരുന്ന ആംഗ്ലോ ഇന്ത്യന്‍സിന്റെ പ്രത്യേക പ്രാതിനിധ്യം  പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ആംഗ്ലോ ഇന്ത്യന്‍സ് ഡല്‍ഹിയില്‍ പ്രതിഷേധറാലി സംഘടിപ്പിച്ചു.

ആംഗ്ലോ ഇന്ത്യന്‍സിന്റെ പ്രത്യേക പ്രാതിനിധ്യം 2020ല്‍ നരേന്ദ്രമോദി ഗവണ്‍മെന്റാണ് എടുത്തുകളഞ്ഞത്. റാലിയില്‍ 17 ലധികം ആംഗ്ലോ ഇന്ത്യന്‍ സംഘടനകള്‍ പങ്കെടുത്തു.

ഇന്ത്യ റിപ്പബ്ലിക് ആയപ്പോള്‍ ഇവിടെയുണ്ടായിരുന്ന ആംഗ്ലോ ഇന്ത്യന്‍ സമുദായത്തിന് ഭരണഘടനയുടെ പ്രത്യേക പ്രൊവിഷനിലൂടെ പ്രാതിനിധ്യം നല്‍കിയിരുന്നു. ആംഗ്ലോ ഇന്ത്യന്‍ സമൂഹത്തില്‍ ഭൂരിഭാഗവും ക്രൈസ്തവര്‍ തന്നെയാണ്. അതനുസരിച്ച് അവര്‍ക്ക് പാര്‍ലമെന്റില്‍ രണ്ട് സീറ്റും 13 സ്റ്റേറ്റ് അസംബ്ലികളിലേക്ക് ഓരോ സീറ്റ് വീതവും റിസര്‍വ് ചെയ്തിരുന്നു. എന്നാല്‍ 2020 ല്‍ മോദി ഗവണ്‍മെന്റ് ഭരണഘടനാഭേദഗതിയിലടെ അത് നിര്‍ത്താലാക്കി. ഇന്ത്യയില്‍ വെറും 296 ആംഗ്ലോ ഇന്ത്യക്കാരെ ഉള്ളുവെന്ന് 2011 ലെ സെന്‍സസ് ഉദ്ധരിച്ച് അവര്‍ വാദിച്ചു. എന്നാല്‍ 2013 ലെ കണക്കനുസരിച്ച് ഇന്ത്യയില്‍ ഏതാണ്ട് 5 ലക്ഷത്തോളം ആംഗ്ലോ ഇന്ത്യന്‍ വംശജരുണ്ടെന്ന് സമുദായ നേതാക്കള്‍ വ്യക്തമാക്കി. അവര്‍ നടത്തിയ പഠനമനുസരിച്ച് ആംഗ്ലോ ഇന്ത്യന്‍ സമൂഹം സാമ്പത്തികമായും വിദ്യാഭ്യാസപരമായും തൊഴില്‍പരമായ താഴെത്തട്ടിലാണ്.

പലപ്രാവശ്യം നിവേദനങ്ങള്‍ നല്‍കിയെങ്കിലും മോദി ഗവണ്‍മെന്റ് അവരുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നില്ലെന്ന് ഫെഡറേഷന്‍ ഓഫ് ആംഗ്ലോ ഇന്ത്യന്‍ അസോസിയേഷന്‍സ് ഇന്‍ ഇന്ത്യ എന്ന സംഘടനയുടെ പ്രസിഡന്റ് ചാള്‍സ് ഡയസ് പറഞ്ഞു.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍                                                                                  Follow this link to join  WhatsApp group
https://chat.whatsapp.com/FuxH3GIGJOZLwdy1V4FA8J


Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0


Comment As:

Comment (0)