എമ്പുരാനിലെ ക്രൈസ്തവ വിരുദ്ധത....
എമ്പുരാനിലെ ക്രൈസ്തവ വിരുദ്ധത....
എമ്പുരാൻ സിനിമ ക്രിസ്ത്യാനിയുടെ വിശ്വാസത്തേയും അടയാളങ്ങളെയും വികൃതമായി ചിത്രീകരിക്കുന്ന, പൃഥ്വിരാജിന്റെ സാത്താൻ സ്നേഹം വെളിവാക്കുന്ന സിനിമ എന്ന് നിസ്തർക്കം പറയാം. ഇതിന് മുൻപ് പല സിനിമകളിലും അദ്ദേഹം ഇത് പ്രകടിപ്പിച്ചിട്ടുണ്ട്.
ലഷ്ക്കറെ തോയിബയിൽ പ്രവർത്തിച്ച സെയ്ദ് മസൂദ് എന്ന പൃഥ്വിയുടെ കഥാപാത്രത്തിന്റെ ഭൂതകാലം വെളുപ്പിച്ചെടുക്കാൻ ഗുജറാത്ത് കലാപം ജിഹാദികൾക്കും കമ്മ്യൂണിസ്റ്റുകൾക്കും ഇഷ്ടപ്പെടുന്ന രീതിയിൽ അവതരിപ്പിച്ചത് കാഞ്ഞ ബുദ്ധി എന്നേ പറയാൻ പറ്റൂ. മറക്കണ്ട ഉപ്പു തിന്നവൻ വെള്ളം കുടിക്കും!
കുരിശിനെ രക്ഷയുടെ അടയാളമായി കാണുന്ന ക്രിസ്ത്യാനിയ നൊമ്പരപ്പെടുത്തുന്ന ദൃശ്യമാണ് അങ്ങേയറ്റം നികൃഷ്ടമായി സിനിമയിൽ ചിത്രീകരിച്ചിരിക്കുന്നത്. രണ്ട് അധോലോക നായകർക്ക് കൂട്ടിക്കാഴ്ച നടത്താനായി ഇറാക്കിലെ ഒരു തകർന്ന പള്ളി കാണിക്കുന്നു, പിന്നെ ശക്തമായ സ്ഫോടനം ആ സ്ഫോടനത്തിൽ പള്ളിയെ സമീപിക്കുന്ന പട്ടാളക്കാർ തെറിച്ചു പോകുന്നു. പള്ളിയുടെ മുകളിലെ കുരിശ് തകർന്ന് തലകീഴായി വീണ് തകരുന്നു. തകർന്ന കുരിശിന്റെ ഒരു ഭാഗം മാത്രം അവശേഷിക്കുന്നു. ആ കുരിശിന്റെ തകർന്ന ഭാഗത്തിൽ നിന്ന് L എന്ന അക്ഷരവും ലൂസിഫർ എന്ന നാമവും ഒരേ സമയം പിറക്കുന്ന വിഷ്വൽസ്, ക്രിസ്ത്യാനി സാത്താനായി കരുതുന്ന നാമം കുരിശിൽ നിന്ന് ഉണ്ടാകുന്നു. ഒരേ സമയം വിശ്വാസത്തേയും വിശ്വാസി പരിപാവനമായി കരുതുന്ന ബിംബത്തെയും വ്യക്തമായി ഇകഴ്ത്തുന്നു. കൂടാതെ ഈ ദൃശ്യം തുടക്കത്തിലേത് കൂടാതെ വീണ്ടും രണ്ടു തവണ കൂടി ആവർത്തിക്കുന്നു ഈ സിനിമയിൽ. ഇതെല്ലാം സ്വാഭാവികവും നിഷ്ക്കളങ്കവുമായ കലാവിഷ്ക്കാരമായി കാണാൻ കഴിയില്ല. പരമാവധി അവഹേളിക്കുക സാത്താനെ പ്രീതിപ്പെടുത്തുക. ആത്യന്തികമായി ഫണ്ടു തരുന്ന ജിഹാദികളെ പ്രീണിപ്പിക്കുകയൊക്കെയാണ് ലക്ഷ്യം എന്ന് മനസ്സിലാക്കാനുള്ള സാമാന്യ ബുദ്ധി ഒരു സാധാരണ ക്രിസ്ത്യനിക്കുണ്ട്. ഇവിടെ ചില ചോദ്യങ്ങൾ ഉയരുന്നു. രണ്ട് മാഫിയ നേതാക്കൾക്ക് കൂടിക്കാണാനായി ഒരു പള്ളി തിരഞ്ഞെടുക്കാൻ എന്താണ് കാരണം?മറ്റൊരു പശ്ചാത്തലം എന്താ സാദ്ധ്യമല്ലേ? ഓ അങ്ങനെ ചെയ്താൽ ലൂസിഫറിനെ എങ്ങനെ അവിടെ പ്രതിഷ്ഠിക്കും അല്ലേ?ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തം ഉണ്ട്.
ഇനി മറ്റൊരു പ്രകോപനം ബൈബിൾ വചനങ്ങളുടെ ദുരുപയോഗവും. ക്രൈസ്തവർ ദൈവമായി ആരാധിക്കുന്ന ദൈവപുത്രന് തെറ്റുപറ്റുമെന്നും അപ്പോൾ ചെകുത്താനെ അല്ലാതെ ആരെ വിശ്വസിക്കുമെന്നുള്ള അതിനീചവും നികൃഷ്ടവുമായ ഡയലോഗ് മോഹൻലാലിന്റെ കഥാപാത്രത്തെക്കൊണ്ട് പറയിപ്പിച്ചു. ഇതിനെ ഒരു തരത്തിലും ന്യായീകരിക്കാൻ കഴിയില്ല എന്ന് കഥയും തിരക്കഥയും എഴുതിയ മുരളീഗോപിയോടും സംവിധായകൻ പൃഥ്വിയോടും വ്യക്തമായി പറയാൻ ആഗ്രഹിക്കുന്നു. നിങ്ങൾ എന്താണ് ധരിച്ചു വച്ചിരിക്കുന്നത് ക്രിസ്ത്യാനിയെപ്പറ്റി?ആർക്കും കയറിക്കൊട്ടാവുന്ന ചെണ്ടയോ? അതോ എന്തു ചെയ്താലും ക്ഷമിക്കുന്ന സഹിക്കുന്ന, മറക്കുന്ന പ്രതികരിക്കാത്ത ഞങ്ങളുടെ പ്രകൃതമോ? അല്ല എന്താണ് നിങ്ങളുടെ യഥാർത്ഥ പ്രശ്നം? മോഹൻലാലിനെ കുറ്റപ്പെടത്തുന്നില്ല പെട്ടുപോയി എന്നു കരുതുന്നു എങ്കിലും താങ്കൾക്കും അല്പം ശ്രദ്ധിക്കാമായിരുന്നു.
വെറുതെ ക്രിസ്ത്യാനിയെ ചൊറിയാൻ നില്ക്കരുത് എന്ന് ഓർമ്മിപ്പിക്കുന്നു. ജിഹാദിപ്പണം കണ്ട് പ്രീണനവും താറടിയും ആയി ഇറങ്ങിയാൽ നിന്റെ യൊക്കെ ഗതി അധോഗതിയാകും എന്നു മറക്കണ്ട.
ബി ജെ പി യെപ്പേടിച്ചും തിരിച്ചടി പേടിച്ചും യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കി സെൻസർ ചെയ്യാൻ തീരമാനിച്ചത് നല്ല കാര്യം. ക്രിസ്ത്യാനിയുടെ വിശ്വാസങ്ങളെയും അടയാളങ്ങളെയും അവഹേളിക്കുന്ന ഡയലോഗുകളും വിഷ്വലുകളും കൂടി നീക്കം ചെയ്യാനുള്ള മര്യാദ കാണിക്കണം മിസ്റ്റർ പൃഥ്വിരാജ്….
ഇനി സിനിമയെ സിനിമയായിക്കാണണം കലയായിക്കാണണം എന്നു പറഞ്ഞു വരുന്നവരോട് - തല്ക്കാലം അതിന് സൗകര്യമില്ല എന്നറിയിക്കുന്നു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....
????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m