j53

തണുപ്പ് വര്‍ദ്ധിച്ചാല്‍ രക്തസമ്മര്‍ദ്ദവും വര്‍ദ്ധിക്കാം; നിയന്ത്രിക്കാൻ പാലിക്കാം ഇവ

തണുപ്പ് വര്‍ദ്ധിച്ചാല്‍ രക്തസമ്മര്‍ദ്ദവും വര്‍ദ്ധിക്കാം; നിയന്ത്രിക്കാൻ പാലിക്കാം ഇവ

തണുപ്പ് വർദ്ധിക്കുന്നത് രക്തസമ്മർദ്ദം വർദ്ധിക്കുന്നതിന് കാരണമാണ്. പലർക്കും തണുപ്പുകാലത്ത് രക്തസമ്മർദ്ദം വർദ്ധിക്കുന്നത് മൂലം, ഹൃദയാഘാതം പോലെയുള്ള ഹൃദ്രോഗങ്ങളും വർദ്ധിക്കാം.

മഞ്ഞുകാലത്ത് രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിന് ജീവിതശൈലിയിലെ മാറ്റങ്ങള്‍, ഭക്ഷണത്തിലെ മാറ്റങ്ങള്‍, മരുന്നുകള്‍ എന്നിവയുടെ സംയോജനം അനിവാര്യമാണ്. ശൈത്യകാലത്ത് നിങ്ങളുടെ രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്ന ചില നുറുങ്ങുകള്‍ ഇതാ.

ജീവിതശൈലിയിലെ മാറ്റങ്ങള്‍

ജീവിതശൈലിയിലെ അപാകതകള്‍ തന്നെയാണ് പലപ്പോഴും രക്തസമ്മർദ്ദം വർദ്ധിപ്പിക്കുന്നത്. അതിനാല്‍, രക്തസമ്മർദ്ദം കുറയ്ക്കാൻ ജീവിതശൈലിയില്‍ മാറ്റം വരുത്തുക എന്നതാണ് ഏതൊരു വ്യക്തകിയും ആദ്യം ചെയ്യേണ്ട കാര്യം. ഇതിനായി പതിവായി വ്യായാമം ചെയ്യുന്നത് രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും. ശൈത്യകാലത്ത് യോഗ, നീന്തല്‍, സൈക്ലിംഗ് തുടങ്ങിയ ഇൻഡോർ പ്രവർത്തനങ്ങളില്‍ ഏർപ്പെടുന്നത് വളരെ നല്ലതായിരിക്കും.

വ്യായാമം ചെയ്യുന്നതിനോടൊപ്പം തന്നെ ആരോഗ്യകരമായ ശരീരഭാരം നിലനിർത്തണ്ടതും അവശ്യമാണ്. അമിത ശരീര ഭാരം രക്തസമ്മർദ്ദം വർദ്ധിപ്പിക്കും. ഭക്ഷണക്രമവും വ്യായാമവും സംയോജിപ്പിച്ച്‌ ആരോഗ്യകരമായ ശരീരഭാരം നിലനിർത്താൻ ശ്രദ്ധിക്കുക. സ്ട്രെസ്സ്മോ വർദ്ധിപ്പിക്കുന്നതിനു പിന്നിലെ പ്രധാന കാരണങ്ങളില്‍ ഒന്ന് ഉറക്കം ഇല്ലായ്മ തന്നെയാണ്. കൃത്യ സമയത്ത് ഉറങ്ങാത്തതും, കുറഞ്ഞത് 8 മണിക്കൂർ പോലും ഉറങ്ങാത്തത് രക്തസമ്മർദ്ദം വർദ്ധിപ്പിക്കും. അതിനാല്‍ ഒരു ദിവസം രാത്രിയില്‍ 7-8 മണിക്കൂർ ഉറങ്ങാൻ ശ്രദ്ധിക്കുക. ഇവ കൂടാതെ, മാനസിക സമ്മർദ്ദം രക്തസമ്മർദ്ദം വർദ്ധിപ്പിക്കും. ധ്യാനം, ആഴത്തിലുള്ള ശ്വസനം അല്ലെങ്കില്‍ യോഗ പോലുള്ള വ്യായാമരീതികള്‍ മാനസിക സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നതാണ്.

ഭക്ഷണക്രമത്തിലെ മാറ്റങ്ങള്‍

പൊട്ടാസ്യം അടങ്ങിയ ഭക്ഷണങ്ങള്‍ പരമാവധി കഴിക്കാൻ ശ്രമിക്കുക. കാരണം, രക്തസമ്മർദ്ദം കുറയ്ക്കാൻ പൊട്ടാസ്യം സഹായിക്കും. അതിനാല്‍, പൊട്ടാസ്യം അടങ്ങിയിരിക്കുന്ന വാഴപ്പഴം, ഇലക്കറികള്‍, മധുരക്കിഴങ്ങ് തുടങ്ങിയ ആഹാരത്തിന്റെ ഭഗമാക്കുന്നത് നല്ലതാണ്. അതുപോലെ, ചൂടുള്ളതും പോഷകസമൃദ്ധവുമായ ഭക്ഷണങ്ങള്‍ കഴിക്കുക. ഇതിനായി സൂപ്പ്, ഓട്സ്, ധാന്യം നിറഞ്ഞ ബ്രെഡ് തുടങ്ങിയ ചൂടുള്ള ഭക്ഷണങ്ങള്‍ ശൈത്യകാലത്ത് കഴിക്കുന്നത് ശരീരം ചൂടാക്കി നിലനിർത്താൻ സഹായിക്കുന്നതാണ്. മഞ്ഞുകാലത്ത് അമിതമായി ചൂട് അനുഭവപ്പെടാത്തതിനാല്‍, പലരും വെള്ളം കുടിക്കുന്നത് കുറവായിരിക്കും. എന്നാല്‍ ശരീരത്തിന്റെ ജലാംശം നിലനിർത്തേണ്ടത് അനിവാര്യമാണ്. ജലാംശം നിലനിർത്താനും രക്തസമ്മർദ്ദം കുറയ്ക്കാനും ദിവസം മുഴുവൻ ധാരാളം വെള്ളം കുടിക്കുക. സോഡിയം അഥാവാ ഉപ്പിന്റെ ഉഫയോഗം കുറയ്ക്കുന്നത് നല്ലതായിരിക്കും. അമിതമായി സോഡിയം ശരീരത്തില്‍ എത്തുന്നത് രക്തസമ്മർദ്ദം വർദ്ധിപ്പിക്കും. പ്രതിദിനം 2,300 മില്ലിഗ്രാമില്‍ താഴെ അളവില്‍ മാത്രം സോഡിയം കഴിക്കാൻ ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും.

ശ്രദ്ധിക്കേണ്ട മറ്റുകാര്യങ്ങള്‍

ഡോക്ടർ നിർദ്ദേശിച്ച പ്രകാരം രക്തസമ്മർദ്ദത്തിനുള്ള മരുന്നുകള്‍ കഴിക്കുക. നിങ്ങളുടെ രക്തസമ്മർദ്ദം ആരോഗ്യകരമായ പരിധിയിലാണെന്ന് ഉറപ്പാക്കാൻ പതിവായി രക്തസമ്മർദ്ദം പരിശോധിക്കുന്നതും നല്ലതാണ്. ശൈത്യകാലത്ത് ശരീരത്തിന് ചൂട് നല്‍കുന്ന വസ്ത്രങ്ങള്‍ ധരിക്കാൻ ശ്രദ്ധിക്കുന്നത് നല്ലതാണ്. ശരീരത്തില്‍ വിറ്റാമിൻ ഡിയുടെ അളവ് കുറയുന്നതും രക്തസമ്മർദ്ദം വർദ്ധിപ്പിക്കും. അതിനാല്‍, ശൈത്യകാലത്ത് വിറ്റാമിൻ ഡി സപ്ലിമെന്റുകള്‍ കഴിക്കുന്നത് നല്ലതാണ്. മേല്‍പറഞ്ഞ ഈ രീതികള്‍ പിന്തുടരുന്നതിലൂടെ, ശൈത്യകാലത്ത് രക്തസമ്മർദ്ദം നിയന്ത്രിക്കാൻ നിങ്ങള്‍ക്ക് കഴിയും.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍                                                                                                   Follow this link to join  WhatsApp group
https://chat.whatsapp.com/J0k00badfi0JK1dmjkDcGj


Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0


Comment As:

Comment (0)