എന്റെ', 'എന്റേത് ' എന്ന വാക്കുകൾക്ക് കടുകുമണിയോളം വലിപ്പമേയുള്ളെങ്കിലും പ്രാണന്റെ സമസ്ത മേഖലകളേയും സ
എന്റെ', 'എന്റേത് ' എന്ന വാക്കുകൾക്ക് കടുകുമണിയോളം വലിപ്പമേയുള്ളെങ്കിലും പ്രാണന്റെ സമസ്ത മേഖലകളേയും സജീവമാക്കുന്ന മിടിപ്പാണത്.
ആത്മഹത്യയുടെയോ നിരാശയുടേയോ ഉന്മാദത്തിന്റെയോ അപകടകരമായ മുനമ്പിൽ നിന്ന് ഒരാളെ രക്ഷിക്കാൻ ഈ വാക്കുകൾക്ക് കഴിഞ്ഞെന്നിരിക്കും.
ആസിഡ് ആക്രമണത്തിനിരയായിട്ടുള്ള ചില സ്ത്രീകളെ ആധാരമാക്കിയുള്ള കുറിപ്പുകൾ കാണാൻ കഴിഞ്ഞിട്ടുണ്ട്.
കണ്ണാടിയുടെ മുമ്പിൽ നിൽക്കുമ്പോൾ താൻ വെറുമൊരു ചാക്ക് കഷ്ണമാണെന്നു വിചാരിക്കന്ന, വിരൂപമായ ഒരു മിടിപ്പു മാത്രമാണെന്ന് സ്വയം ഗണിക്കുന്ന ആ പെൺകുട്ടിയെ ചേർത്തു പിടിച്ചു കൊണ്ട് അവളുടെ പുരുഷൻ പറഞ്ഞു: നീ എന്റേതാണ്.
'എന്റേത് ' എന്ന പദത്തിന്റെ വശ്യമായ ചാരുതകൾ അവൾ അപ്പോഴാണ് തിരിച്ചറിഞ്ഞത് .
അതു നിറവിന്റെ സൂചകമാണ് .
നമ്മുക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന സ്നേഹത്തേക്കുറിച്ച് ആത്മാവിൽ സന്ദേഹികളാകാത്ത ആരുണ്ട്?
കുഞ്ഞുങ്ങൾ ഇടയ്ക്കിടെ ചോദിക്കുo: എന്നെ ഇഷ്ടമാണോ?
അത്തരം നിഷ്കളങ്കതയില്ലാത്തതു കൊണ്ട് ഭയന്നും സംശയിച്ചും ജീവിതം മുന്നോട്ടു കൊണ്ടുപോവുകയാണ് മുതിർന്നവരുടെ തലേവര .
നാം ശരിക്കും നമ്മുടെ ഉറ്റവർ തന്നെയാണോ ?
കടപ്പാട് : ബോബിയച്ചൻ
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....
????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m