f66

സിബിഎസ്‌ഇ 10, 12 പരീക്ഷകള്‍ 15 മുതല്‍; അഡ്മിറ്റ് കാര്‍ഡുകള്‍ ലഭ്യമാക്കി

സിബിഎസ്‌ഇ 10, 12 പരീക്ഷകള്‍ 15 മുതല്‍; അഡ്മിറ്റ് കാര്‍ഡുകള്‍ ലഭ്യമാക്കി

ന്യൂ ഡല്‍ഹി: സിബിഎസ്‌ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ അന്തിമപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ സിബിഎസ്‌ഇ പുറത്തിറക്കി.

സിബിഎസ്‌ഇ ഔദ്യോഗിക പോര്‍ട്ടലിലൂടെ സ്‌കൂളുകള്‍ക്ക് അഡ്മിറ്റ് കാര്‍ഡ് ശേഖരിക്കാം. വിദ്യാര്‍ഥിക്കു നേരിട്ട് അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാനാവില്ലെന്നും സിബിഎസ്‌ഇ അറിയിച്ചു. 

പത്ത്, പന്ത്രണ്ട് ക്ലാസുകളിലേക്കുള്ള പരീക്ഷ ഈ മാസം 15നു തുടങ്ങും. പത്താംക്ലാസ് പരീക്ഷ മാര്‍ച്ച്‌ 18നും പന്ത്രണ്ടാംക്ലാസ് പരീക്ഷ ഏപ്രില്‍ നാലിനും പൂര്‍ത്തിയാകും. 

രാവിലെ പത്തര മുതലാണ് പരീക്ഷ. രാജ്യമെമ്ബാടുമായി 8,000 സ്‌കൂളുകളിലെ 44 ലക്ഷം വിദ്യാര്‍ത്ഥികളാണ് ഈ വര്‍ഷം പരീക്ഷയ്ക്കിരിക്കുന്നത്.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....

????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m


Comment As:

Comment (0)