കർദ്ദിനാൾ ആഞ്ചലോ അമാത്തോ നിര്യാതനായി
കർദ്ദിനാൾ ആഞ്ചലോ അമാത്തോ നിര്യാതനായി
വിശുദ്ധരുടെ നാമകരചടങ്ങുകളുമായി ബന്ധപ്പെട്ട ഡികാസ്റ്ററി മുൻ അദ്ധ്യക്ഷനും സലേഷ്യൻ സഭംഗവുമായ കർദ്ദിനാൾ ആഞ്ചലോ അമാത്തോ നിര്യാതനായി. വിശ്വാസത്തിന്റെ മനുഷ്യനും, മടുപ്പില്ലാത്ത അജപാലകനുമായിരുന്നു കർദ്ദിനാൾ ആഞ്ചലോ അമാത്തോയെന്ന് അദ്ദേഹത്തിന്റെ മാതൃരൂപതാദ്ധ്യക്ഷൻ ബിഷപ് ഡോമെനിക്കോ കൊർണാക്കിയോ പ്രസ്താവിച്ചു.
2002 ഡിസംബർ 19-ന് വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പാ കർദ്ദിനാൾ ആഞ്ചലോ അമാത്തോയെ വിശ്വാസതിരുസംഘത്തിന്റെ സെക്രെട്ടറിയായും സീലയുടെ സ്ഥാനിക ആർച്ബിഷപ്പായും നിയമിച്ചിരുന്നു. തുടർന്ന് 2008 ജൂലൈ 9-ന് ബെനഡിക്ട് പതിനാറാമൻ പാപ്പാ അദ്ദേഹത്തെ വിശുദ്ധരുടെ നാമകരചടങ്ങുകളുമായി ബന്ധപ്പെട്ട ഡികാസ്റ്ററിയുടെ അദ്ധ്യക്ഷനായി നിയമിക്കുകയായിരുന്നു. 2010 നവംബർ 20-ന് നടന്ന കൺസിസ്റ്ററിയിൽ മുൻ കത്തോലിക്കാസഭാധ്യക്ഷൻ അദ്ദേഹത്തെ കർദ്ദിനാളായി ഉയർത്തി. 2013 ഡിസംബർ 19-ന് ഫ്രാൻസിസ് പാപ്പാ കർദ്ദിനാൾ അമാത്തോയുടെ ഡികാസ്റ്ററിയിലെ സ്ഥാനം തുടരാൻ നിർദ്ദേശിച്ചതിനെത്തുടർന്ന്, 2018 വരെ അദ്ദേഹം തൽസ്ഥാനത്ത് തുടരുകയായിരുന്നു.
1938 ജൂൺ 8-ന് തെക്കൻ ഇറ്റലിയിലുള്ള ബാരിയിലെ മൊൾഫെത്തയിലാണ് കർദ്ദിനാൾ ആഞ്ചലോ അമാത്തോ ജനിച്ചത്. സലേഷ്യൻ സഭംഗമായ അദ്ദേഹം 1962-ൽ നിത്യവ്രതവാഗ്ദാനം നടത്തുകയും, 1967 ഡിസംബർ 22-ന് പൗരോഹിത്യം സ്വീകരിക്കുകയും ചെയ്‌തു.
സലേഷ്യൻ യൂണിവേഴ്സിറ്റി മുൻ ഡീൻ കൂടിയായ കർദ്ദിനാൾ അമാത്തോ മുൻപ് വിശ്വാസതിരുസംഘം, ക്രൈസ്തവഐക്യത്തിനും, മതാന്തരസംവാദങ്ങൾക്കും വേണ്ടിയുള്ള ഡികാസ്റ്ററി എന്നിവയുടെ കൂടിയാലോചനാംഗമായും, അന്താരാഷ്ട്ര മരിയൻ അക്കാദമിയുടെ ഉപദേശകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം Follow this link to join WhatsApp group
https://chat.whatsapp.com/FuxH3GIGJOZLwdy1V4FA8J
Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0